Breaking News

സി.പി.ഐക്ക് യു.ഡി.എഫിലേക്ക് സ്വാഗതം: എം.എം. ഹസ്സൻ..

 


കമ്മ്യൂണിസം അല്പമെങ്കിലും അവശേഷിക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍ സി.പി.ഐക്ക് യു.ഡി.എഫിലേക്ക് എപ്പോഴും സ്വാഗതമുണ്ടെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസ്സന്‍ പറഞ്ഞു.

പിണറായി സര്‍ക്കാരിന്റെ അഴിമതി തുറന്നുകാട്ടുന്നതിലും ചൈനയുടെ കാര്യത്തിലും കോണ്‍ഗ്രസ് നിലപാടിന് അനുകൂല സമീപനമാണ് സി.പി.ഐ സ്വീകരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന നിലയില്‍ നാലു വര്‍ഷം കൂടി സി.പി.ഐക്ക് എല്‍.ഡി.എഫില്‍ പിടിച്ചുനില്‍ക്കാന്‍ പ്രയാസമായിരിക്കും. പണ്ട് സഹകരിച്ചവര്‍ എന്ന നിലയില്‍ സി.പി.ഐയുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ സന്തോഷമേയുള്ളൂവെന്നും ഹസന്‍ വിശദീകരിച്ചു.

No comments