ജോസ് കെ മാണിയുടെ തോൽവി പാലാക്കാരുടെ നിര്‍ഭാഗ്യം..!! നഷ്ടമായത് പ്രഗത്ഭനായ മന്ത്രിയെ.. ; സജി ചെറിയാൻ
കെഎം മാണി രാഷ്ട്രീയത്തില്‍ വലിയ താപ്പാനയായിരുന്നെന്നും അതിനെക്കാള്‍ പ്രഗല്ഭനാണ് മകന്‍ ജോസ് കെ മാണിയെന്നും മന്ത്രി സജി ചെറിയാന്‍
വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച മാഞ്ഞൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനെയും അംഗീകാരം നേടിയ വ്യക്തികളെയും ആദരിക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജോസ് കെ മാണി പാലായില്‍ ജയിച്ചിരുന്നുവെങ്കില്‍ നല്ല വകുപ്പ് ലഭിച്ച് കേരളത്തിലെ ഏറ്റവും മന്ത്രിയാകുമായിരുന്നു. ജയിക്കാന്‍ കഴിയാതിരുന്നത് കഷ്ടം. പാലാക്കാരുടെ നിര്‍ഭാഗ്യമാണ് ജോസിന്റെ തോല്‍വി.
ജോസ് കെ മാണിയുടെ പാര്‍ട്ടി എല്‍ഡിഎഫിലെ മൂന്നാമത്തെ കക്ഷിയാണ്. ആ പ്രാധാന്യം വകുപ്പിലും ലഭിക്കുമായിരുന്നു. അടുത്ത തവണ പാലായില്‍ ജയിക്കണം.
50 വര്‍ഷം പാലായില്‍ ഞങ്ങളെ നിലം തൊടീക്കാതിരുന്ന വ്യക്തിയാണ് കെഎം മാണി. താന്‍ ആദ്യം നിയമസഭയിലേക്കു മത്സരിക്കുമ്ബോള്‍ കെഎം മാണിയെ കണ്ട് അനുഗ്രഹം തേടിയിരുന്നെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
No comments