റാലികള്‍ 167, റോഡ് ഷോകൾ 42..!! കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിച്ച് പ്രിയങ്ക ഗാന്ധി..!! പത്താം തിയ്യതി വോട്ടെണ്ണി തീരുമ്പോൾ പ്രിയങ്ക ഗാന്ധി എഐസിസി പ്രസിഡൻ്റ്..??
തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും പ്രചരണം നയിക്കാനെത്തി കോണ്‍ഗ്രസിന്റെ പ്രധാന താരപ്രചാരകയായി മാറിയിരിക്കുകയാണ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
167 റാലികളും 42 റോഡ് ഷോകളുമാണ് അഞ്ച് സംസ്ഥാനങ്ങളിലുമായി പ്രിയങ്ക നടത്തിയത്. അതോടൊപ്പം നിരവധി വിര്‍ച്വല്‍ റാലികളിലും പങ്കെടുത്തു.
ഉത്തര്‍പ്രദേശിന്റെ ഉത്തരവാദിത്വമുള്ള നേതാവെന്ന നിലയില്‍ പ്രിയങ്ക നടത്തിയ ഇടപെടലുകള്‍ കോണ്‍ഗ്രസിന് പഴയതിനേക്കാള്‍ സ്വാധീനം നേടിക്കൊടുത്തു. പ്രിയങ്കയുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നിരവധി തവണ വാര്‍ത്തകളിലിടം നേടി. പ്രിയങ്കയുടെ കഠിനാധ്വാനവും ആത്മവിശ്വാസം തുടിക്കുന്ന പ്രചരണവും ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധ നേടിക്കൊടുത്തു.
പ്രിയങ്കയുടെ മുദ്രാവാക്യങ്ങള്‍, കനത്ത മഴയെ അവഗണിച്ചുള്ള പ്രചരണം, വനിതാ പ്രവര്‍ത്തകരെ കൂട്ടി ബരാബാങ്കി പ്രദേശങ്ങളിലെ ജനങ്ങളെ കാണാനെത്തിയത് എന്നിവ ജനങ്ങളുടെ ഹൃദയങ്ങളില്‍ ശക്തമായ ഇടം നേടിയെടുത്തെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.
പഞ്ചാബില്‍ മൂന്ന് തവണ, ഉത്തരാഖണ്ഡില്‍ രണ്ട് തവണ, ഗോവയില്‍ രണ്ട് തവണ, മണിപ്പൂരില്‍ ഒരു വിര്‍ച്വല്‍ റാലി എന്നിങ്ങനെയായിരുന്നു പ്രിയങ്കയു
ടെ സന്ദര്‍ശനം. രണ്ട് ദശകങ്ങള്‍ക്ക് ശേഷം ഇതാദ്യമാണ് സംസ്ഥാനത്തെ 400 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരത്തിനിറങ്ങുന്നത്.
No comments