'ഉത്തര്‍ പ്രദേശില്‍ തൂക്ക് സഭയ്ക്ക് സാധ്യത'; കോണ്‍ഗ്രസ് കിങ് മേക്കറാവും..
ഉത്തര്‍പ്രദേശില്‍ തൂക്ക് മന്ത്രിസഭക്ക് സാധ്യതയുണ്ടെന്ന് ചത്തീസ്ഗഡ് മുഖ്യമന്ത്രിയും ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഉത്തരവാദിത്വമുള്ള കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ഭാഗെല്‍.
തെരഞ്ഞെടുപ്പ് ഫലം എല്ലാവരെയും അമ്ബരിപ്പിക്കുന്ന ഒന്നായിരിക്കുമെന്നും ഭൂപേഷ് ഭാഗെല്‍ പറഞ്ഞു. ന്യൂസ് 18നോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അങ്ങനെ ഒരു തൂക്ക് മന്ത്രിസഭയുണ്ടാവുമ്ബോള്‍ കോണ്‍ഗ്രസ് കിങ് മേക്കറാവുമെന്ന വിശ്വാസം ഭൂപേഷ് ഭാഗെല്‍ പങ്കുവെച്ചു. സമാജ്വാദി പാര്‍ട്ടി അധികാരത്തിലെത്തുമെന്ന സൂചനയാണ് ഭൂപേഷ് ഭാഗെല്‍ മുന്നോട്ട് വെക്കുന്നത്.
'യോഗി ആദിത്യനാഥിന് പുറത്തേക്കുള്ള വഴി കാണിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. തൂക്ക് മന്ത്രിസഭക്കുള്ള സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ കോണ്‍ഗ്രസ് കിങ് മേക്കറാവും', ഭൂപേഷ് ഭാഗെല്‍ പറഞ്ഞു.
No comments