സ്കൂൾ കുട്ടികൾക്കൊപ്പം മെട്രോയിൽ മോദി; ഇന്ന് ഞായറാഴ്ചയെന്ന് യൂത്ത് കോൺഗ്രസ്
പുണെ മെട്രോ റെയിൽ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി അൽപം മുൻപ് രാജ്യത്തിന് സമർപ്പിച്ചിരുന്നു. പിന്നാലെ അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ച ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്. യൂണിഫോമിലുള്ള സ്കൂൾ കുട്ടികൾക്കൊപ്പം മെട്രോയിൽ യാത്ര നടത്തുന്ന ചിത്രമാണ് അദ്ദേഹം പങ്കിട്ടത്. പിന്നാലെ ഇന്ന് ഞായറാഴ്ച ഏത് സ്കൂളാണ് പ്രവർത്തിക്കുന്നത് എന്ന് ചോദിച്ച് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രംഗത്തെത്തി. പാഠഭാഗങ്ങൾ തീരാൻ ഉള്ളത് െകാണ്ട് ശനിയും ഞായറും പ്രത്യേക ക്ലാസ് ഉണ്ടെന്നായിരുന്നു പോസ്റ്റിനെ താഴെയുള്ള മറുപടി വാദം.
‘പുണെയിലെ ജനങ്ങൾക്കു സൗകര്യപ്രദവും സുഖപ്രദവുമായ യാത്ര ഉറപ്പാക്കുന്നു’വെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു. മെട്രോയില്‍ നിന്ന് ട്രെയിൻ ടിക്കറ്റ് വാങ്ങി, ഗാർവെയർ മെട്രോ സ്റ്റേഷനിൽ നിന്ന് ആനന്ദനഗർ സ്റ്റേഷന്‍ വരെ പ്രധാനമന്ത്രി യാത്ര ചെയ്തു. 32.2 കിലോമീറ്റർ നീളമുള്ള പുണെ മെട്രോ റെയിൽ പദ്ധതിയുടെ 12 കിലോമീറ്റർ ദൂരമാണു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. വനസ് മുതൽ ഗാർവെയർ കോളജ് മെട്രോ സ്റ്റേഷൻ, പിസിഎംസി മുതൽ ഫുഗേവാഡി മെട്രോ സ്റ്റേഷൻ എന്നിങ്ങനെ 2 റൂട്ടുകളിലാണ് പുണെ മെട്രോ സർവീസ് നടത്തുന്നത്. 2016 ഡിസംബർ 24നാണ് പ്രധാനമന്ത്രി പദ്ധതിക്കു തറക്കല്ലിട്ടത്. 11,400 കോടി രൂപയാണു പദ്ധതിയുടെ ആകെ ചെലവ്.
No comments