Breaking News

ബി.ജെ.പിക്കെതിരെ മുന്നണി : അവസാന ഘട്ടത്തിലെന്ന് കെ.സി.ആർ..

 


ബി.ജെ.പിക്കെതിരെ ദേശീയ തലത്തില്‍ പുതിയ മുന്നണി രൂപീകരിക്കാനുള്ള നീക്കം അവസാനഘട്ടത്തിലെന്ന സൂചനയുമായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരവൈകാതെ പുതിയ സഖ്യം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗാല്‍വാനിലെ സൈനിക രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം കൈമാറിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണി രൂപീകരികരണവുമായി ബന്ധപ്പെട്ട് ഒട്ടുമിക്ക പ്രതിപക്ഷ നേതാക്കളെയും പ്രാദേശിക പാര്‍ട്ടി നേതാക്കളേയും കെ.സി.ആര്‍ കണ്ടിരുന്നു. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനുമായി കെ.സി.ആര്‍ ചര്‍ച്ച നടത്തി. എല്ലാ പിന്തുണയും സോറന്‍ വാഗ്ദാനം ചെയ്തു എന്നാണ് സൂചന. അതേസമയം, കോണ്‍ഗ്രസ് സഖ്യത്തില്‍ ഉണ്ടാകുമോ എന്നതില്‍ വ്യക്തതയില്ല. ബി.ജെ.പിക്കെതിരെ ദേശീയ തലത്തില്‍ സഖ്യം രൂപീകരിക്കുമ്ബോള്‍ കോണ്‍ഗ്രസിനെ മാറ്റി നിറുത്താന്‍ സധിക്കില്ല എന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവരുടെ നിലപാട്. റാവു ബംഗാളിലെത്തി മുഖ്യമന്ത്രി മമത ബാനര്‍ജിയെ കാണുമെന്നും റിപ്പോര്‍ട്ടുണ്ട്.

No comments