ബിജെപിയുടെ ചാക്കിട്ടുപിടിത്തം ഭയം..!! മുൻകരുതൽ.. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രത്യക 'ബങ്കറിലേക്ക്' മാറ്റുന്നു..!! ബിജെപി തോൽവി..
തെരഞ്ഞെടുപ്പ് ഫലം വ്യാഴാഴ്‌ച വരാനിരിക്കെ ബിജെപിയുടെ ചാക്കിട്ടുപിടിത്തം ഭയന്ന് ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ രാജസ്ഥാനിലേക്ക് മാറ്റുന്നു.
മുന്‍മുഖ്യമന്ത്രി ഹരിഷ് റാവത്ത്, പിസിസി അധ്യക്ഷന്‍ ഗണേഷ് ഗോഡിയാല്‍, പ്രതിപക്ഷ നേതാവ് പ്രീതം സിങ് തുടങ്ങിയവര്‍ ഡല്‍ഹിയിയിലെത്തി എഐസിസി നേതൃത്വത്തെ വിവരങ്ങള്‍ ധരിപ്പിച്ചു. ഇത്തവണ ബിജെപിയുടെ കുതിരക്കച്ചവടം നടക്കില്ലെന്നും കോണ്‍ഗ്രസ് ഭരണത്തിലെത്തുമെന്നും ഗണേഷ് ഗോഡിയാല്‍ പ്രതികരിക്കുകയും ചെയ്തു.
ഗോവയില്‍ 2017ല്‍ സംഭവിച്ച അട്ടിമറി ആവര്‍ത്തിക്കാതിരിക്കാനും സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സാധ്യതകള്‍ ആരാഞ്ഞും രാഹുല്‍ ഗാന്ധി പങ്ക് എടുത്ത യോഗം ശനിയാഴ്‌ച നടന്നു. കൂറുമാറില്ലെന്ന് ആരാധനാലയങ്ങളിലെത്തി ആണയിട്ട സ്ഥാനാര്‍ഥികളുടെ നിലപാടെന്താകുമെന്ന ആശങ്കയും കോണ്‍ഗ്രസ് ക്യാമ്ബിനെ വേട്ടയാടുന്നുണ്ട്.
No comments