പഞ്ചാബ് ആംആദ്മി തൂത്തുവാരും, യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്..
പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി അധികാരത്തിലേറുമെന്ന് എക്‌സിറ്റ് പോള്‍ ഫലം.
ആക്‌സിസ് മൈ ഇന്ത്യ- ഇന്ത്യ ടുഡെ സര്‍വെയടക്കം മൂന്ന് സര്‍വേകളാണ് ഇക്കാര്യം പ്രവചിച്ചിരിക്കുന്നത്.കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയെന്നാണ് പ്രവചനം.
പോള്‍ സ്ട്രാറ്റ്,റിപ്പബ്ലിക്,ജെന്‍ കി ബാത്ത്,ആക്സിസ് മൈ ഇന്ത്യ സര്‍വേകളില്‍ ആണ് ആം ആദ്മി ആധിപത്യം നേടുമെന്ന് പ്രവചിച്ചിരിക്കുന്നത്.അതേസമയം, എക്സിറ്റ് പോളുകളെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ചരണ്‍ജിത് സിങ് ചന്നി തള്ളി.
ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പറയുന്നത് ആം ആദ്മി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടുമെന്നാണ്. 76 മുതല്‍ 90 സീറ്റ് വരെ ആം ആദ്മി പാര്‍ട്ടി നേടുമെന്നാണ് എക്സിറ്റ് പോള്‍. എഎപി 41 ശതമാനം വോട്ട് വിഹിതം നേടും. കോണ്‍ഗ്രസിന് 28 ശതമാനം വോട്ട് വിഹിതമേ നേടാനാകൂ. 77 സീറ്റുകള്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് ഇക്കുറി 19-31 വരെ സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലം പറയുന്നു. ബിജെപി 1 - 4 വരെ സീറ്റുകള്‍ മാത്രമേ നേടൂ. ആകാലി ദള്‍ 7-11 വരെ സീറ്റുകള്‍ നേടും.
അതേ സമയം ഉത്തര്‍പ്രദേശില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്ന് റിപ്പബ്ലിക്-പി മാര്‍ക് സര്‍വെ ഫലം പ്രവചിച്ചു. ഇവിടെ ബിജെപി 240 സീറ്റ് നേടുമെന്നും ഫലം പറയുന്നു. ഉത്തരാഖണ്ഡിലും ബിജെപി അധികാരത്തിലേറുമെന്നാണ് മറ്റൊരു സര്‍വെ ഫലം.
No comments