Breaking News

ഉത്തരാഖണ്ഡിൽ അട്ടിമറി..!! കോൺഗ്രസ് അധികാരത്തിൽ വരും..


 നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഉത്തരാഖണ്ഡില്‍ ബിജെപി അധികാരം നിലനിര്‍ക്കുമെന്ന് എപിവി സി വോട്ടർ ഫലം.

എന്നാല്‍ കടുത്ത പോരാട്ടം നടക്കുമെന്ന സൂചനയാണ് എക്‌സിറ്റ് പോള്‍ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തെ 70 സീറ്റുകകളില്‍ 26- 32 എണ്ണം ബിജെപി സ്വന്തമാക്കുമെന്നാണ്  ചൂണ്ടിക്കാട്ടുന്നത്. കോണ്‍ഗ്രസ് 32-38 സീറ്റുകള്‍ നേടി ഭരണം നേടും. 

നിലവിലെ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പുഷ്‌കര്‍ സിങ് ധാമി തന്നെ മുഖ്യമന്ത്രിയാവണമെന്നാണ് വലിയ ഒരു വിഭാഗത്തിന്റെയും ആഗ്രഹം എന്നും എക്‌സിറ്റ് പോള്‍ പറയുന്നു. 46.95 ശതമാനം പേരുടെ പിന്തുണയാണ് പുഷ്‌കര്‍ സിങ് ദമിക്കുള്ളത്. കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്തിന് 35.94 ശതമാനം പേരുടെ പിന്തുണയും എക്‌സിറ്റ് പോള്‍ ചൂണ്ടിക്കാട്ടുന്നു.

ഉത്തരാഖണ്ഡില്‍ പുഷ്‌ക്കര്‍ സിങ് ദമിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. 70 സീറ്റുകളില്‍ 56 സീറ്റുകള്‍ നേടിയാണ് ബിജെപി 2017ല്‍ അധികാരത്തിലെത്തിയത്.

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായതോടെയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വിട്ടത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പോളിങ് ആണ് ഇന്ന് അവസാനിച്ചത്. 403 സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. ഫെബ്രുവരി പത്തിനായിരുന്നു ഒന്നാംഘട്ടം. മാര്‍ച്ച്‌ 7 ന് എഴാം ഘട്ട വോട്ടെടുപ്പും നടന്നു. മാര്‍ച്ച്‌ പത്തിനാണ് വോട്ടെണ്ണല്‍

No comments