Breaking News

അമിത് ഷാ എത്തുന്നതിന്റെ ഒരു ദിവസം മുമ്പേ അവിടെ എത്താൻ‍ രാഹുല്‍ ഗാന്ധി..!! ലക്ഷ്യം..

 


കര്‍ണാടകത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രബലമായ ലിംഗായത്ത് സമുദായത്തിന്റെ പിന്തുണ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസും.

ഇപ്പോള്‍ ഇരുകക്ഷികളുടെയും പ്രമുഖ നേതാക്കള്‍ സംസ്ഥാനത്തെ പ്രമുഖ ലിംഗായത്ത് മഠമായ സിദ്ധാഗംഗമഠം സന്ദര്‍ശിക്കാനൊരുങ്ങുകയാണ്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വ്യാഴാഴ്ച സിദ്ധാഗംഗ മഠം സന്ദര്‍ശിക്കും. ശ്രീ ശിവകുമാര സ്വാമിയുടെ ജന്മവാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മഠത്തിലെത്തുന്നതിന് ഒരു ദിവസം മുമ്ബാണ് രാഹുലെത്തുക.

ഉച്ചക്ക് രണ്ട് മണിയോടെ മഠത്തിലെത്തുന്ന രാഹുല്‍ മഠത്തിലെത്തുകയും ശിവകുമാര സ്വാമിയുടെ സമാധി സന്ദര്‍ശിക്കുകയും ചെയ്യും. ഉച്ചയൂണും മഠത്തില്‍ നിന്നായിരിക്കും.

മഠങ്ങളും ഗാന്ധികുടുംബവും തമ്മിലുള്ള ബന്ധം ദൈവവും വിശ്വാസിയും തമ്മിലുള്ളതാണ്. ഇന്ദിരാ ഗാന്ധി ശൃംഗേരി മഠം സന്ദര്‍ശിക്കുകയും രാജീവ് ഗാന്ധി ഒരാഴ്ചയോളം മഠത്തിലെത്തി ആരാധന ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡികെ ശിവകുമാര്‍ പറഞ്ഞു.

2012ല്‍ ശിവകുമാര സ്വാമിയുടെ 105ാം ജന്മദിനാഘോഷ ചടങ്ങില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിയാണ് മുഖ്യാതിഥി ആയിരുന്നത്. സമാനമായ രീതിയില്‍ ഇത്തവണ അമിത് ഷായാണ് മുഖ്യാതിഥി. രണ്ട് ലക്ഷത്തോളം വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുക്കും. മഠങ്ങളോട് എതിരല്ലെന്ന് ബോധ്യപ്പെടുത്തുയും അവരോടുള്ള കടപ്പാട് പ്രദര്‍ശിപ്പിക്കണമെന്നും കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി എത്തുന്നത്.

No comments