അസമില്‍ വിജയിക്കാനാവുന്ന ഏക രാജ്യസഭാ സീറ്റില്‍ ഇത്തവണ കോണ്‍ഗ്രസിന് അടിപതറുമോ..?? ബിജെപി സഖ്യത്തിന് രണ്ടു സീറ്റില്‍ വിജയിക്കാന്‍ കുറവ് ഇത്രയും വോട്ട് മാത്രം..
രാജ്യസഭാ തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ശേഷിക്കെ അസമില്‍ സസ്പെന്‍സ്. രണ്ടു അംഗങ്ങളുടെ ഒഴിവിലേക്ക് ഭരണകക്ഷിയായ ബിജെപി സഖ്യം രണ്ടു പേരെയും പ്രതിപക്ഷത്തു നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമാണ് മത്സരിക്കുന്നത്.
കോണ്‍ഗ്രസ് വോട്ടുകള്‍ മുഴുവന്‍ തങ്ങളുടെ തന്നെ സ്ഥാനാര്‍ത്ഥിക്ക് കിട്ടുമോയെന്നാണ് ഉയരുന്ന പ്രധാന ആശങ്ക.
കണക്കിലെ ബലം വച്ചു നോക്കിയാല്‍ ഭരണ പ്രതിപക്ഷത്തിന് ഓരോ അംഗങ്ങളെ വിജയിപ്പിക്കാം. 126 അംഗ നിയമസഭയില്‍ ബിജെപി സഖ്യത്തിന് 82 പേരുടെ പിന്തുണയുണ്ട്. ബിജെപി -63, അസം ഗണ പരിഷിത്ത്-9, യു പി പി എല്‍ – 7, ബോഡോ ലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് -3 എന്നിങ്ങനെയാണ് കക്ഷി നില.
മറുവശത്ത് പ്രതിപക്ഷത്തിന് കോണ്‍ഗ്രസ് -27, എഐയുഡിഎഫ്- 15 , സി പി എം – 1, റൈജര്‍ ദള്‍ – 1 എന്നിങ്ങനെയാണ് കക്ഷി നില. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റിപുണ്‍ ബോറയ്ക്ക് ജയിക്കാന്‍ ആവശ്യമായ വോട്ട് ഉണ്ടെന്ന് വ്യക്തം.
43 ആദ്യ വോട്ടാണ് ജയിക്കാന്‍ ആവശ്യമുള്ളത്. ബിജെപി സഖ്യത്തിന്‍്റെ ആദ്യ സ്ഥാനാര്‍ത്ഥിക്ക് 43 നല്‍കിയാല്‍ ബാക്കി 39 വോട്ടുകള്‍ രണ്ടാം സ്ഥാനര്‍ത്ഥിക്ക് കിട്ടും. ഇതു കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന എം എല്‍ എമാരില്‍ നിന്നും കിട്ടുമെന്നാണ് അവരുടെ പ്രതീക്ഷ.
കോണ്‍ഗ്രസിലെ രണ്ട് എം എല്‍ എമാര്‍ നിലവില്‍ പാര്‍ട്ടി സസ്പെന്‍ഷന്‍ നേരിടുന്നുണ്ട്. ഇവരെ കൂടെ നിര്‍ത്താന്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ തന്നെ നേരിട്ട് രംഗത്തുണ്ട്.
ഇതിനെ മറികടക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലേല്‍ ഇത്തവണ കോണ്‍ഗ്രസ് പ്രാതിനിധ്യം കേരളത്തിലെ ഒരു സീറ്റില്‍ ഒതുങ്ങും.

No comments