Breaking News

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി..!! കാരണം ഇതാണ്..

 


പാര്‍ട്ടി നേതൃത്വത്തിനെതിരെ മാധ്യമങ്ങളില്‍ തുടര്‍ച്ചയായി അനാവശ്യപ്രതികരണം നടത്തിയതിന് കോണ്‍ഗ്രസ് ഉപാധ്യക്ഷനെതിരെ നടപടി.

ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അകീല്‍ അഹമ്മദിനെതിരെയാണ് പാര്‍ട്ടി നടപടിയെടുത്തത്. അകീല്‍ അഹമ്മദിനെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

ഫെബ്രുവരി 28ന് അകീലിന് പാര്‍ട്ടി ഇത് സംബന്ധിച്ച്‌ കാരണം കാണിക്കല്‍ നോട്ടിസ് അയക്കുകയും ഇനി ഇത്തരം നടപടികള്‍ ഉണ്ടാകരുതെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. അകീലിന്റെ പ്രതികരണങ്ങള്‍ പാര്‍ട്ടിയുടെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചു. പാര്‍ട്ടി ഭരണഘടന പ്രകാരം അകീലിനെ പ്രാഥമിക അംഗത്വമുള്‍പ്പെടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും 6 വര്‍ഷത്തേക്ക് വിലക്കുകയാണ്- ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് പ്രസ്താവനയില്‍ അറിയിച്ചു

No comments