Breaking News

"പാർട്ടിയെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ പിന്നിൽ നിന്ന് കുത്തുന്നത് എന്ത് കഷ്ടമാണ്"..!! സുധാകരനിൽ പ്രതീക്ഷയായിരുന്നു അണികൾക്ക്..!! പക്ഷേ..

 


പുന:സംഘടന നിര്‍ത്തിവെച്ച ഹൈക്കമാന്‍ഡിന്റെ നടപടിയില്‍ കടുത്ത അതൃപ്‌തി പ്രകടിപ്പിച്ച്‌ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. എല്ലാവരുമായി ചര്‍ച്ച നടത്തിയിട്ടും എംപിമാരുടെ പരാതി ഉണ്ടെന്ന് പറഞ്ഞ് നേതൃത്വം പട്ടിക തടഞ്ഞതിലാണ് പ്രസിഡന്റ് അമര്‍ഷം കാട്ടുന്നത്. കെ.പി.സി.സി പ്രസിഡന്റിന്റെ സ്ഥാനത്ത് നോക്കുകുത്തിയായി തുടരാന്‍ താല്പര്യമില്ലെന്ന് സുധാകരന്‍ എ.ഐ.സി.സി നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.

എ.ഐ.സി.സി പ്രതിനിധികളും സംസ്ഥാന നേതാക്കളും അനുനയിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളിലും സുധാകരന്‍ വഴങ്ങിയില്ല. ഇന്നും അനുനയ നീക്കം നടക്കും. കെ.സി വേണുഗോപാലും വി.ഡി സതീശനും തന്നെ മറയാക്കി പാര്‍ട്ടി പിടിക്കാന്‍ ശ്രമിക്കുകയാണെന്ന് സുധാകരന്‍ സംശയിക്കുന്നു. എന്നാല്‍, എംപിമാര്‍ അടക്കം പരാതികള്‍ ഉന്നയിക്കുമ്ബോള്‍, പ്രശ്നങ്ങള്‍ പരിഹരിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് സതീശന്റെ നിലപാട്.

No comments