ഗോവയില്‍ കോണ്‍ഗ്രസ് ആടിയുലയുന്നോ..?? പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാതെ മൂന്ന് എം.എല്‍.എമാര്‍, ബി.ജെ.പിയിലേക്കെന്ന് സൂചന..
ഗോവയില്‍ നിയമസഭ സമ്മേളനം ആരംഭിക്കാനിരിക്കേ കോണ്‍ഗ്രസില്‍ പ്രതിസന്ധി. പാര്‍ട്ടി യോഗത്തില്‍നിന്ന് മൂന്ന് എം.എല്‍.എമാര്‍ വിട്ടുനിന്നു.
കോണ്‍ഗ്രസിലെ ചില എം.എല്‍.എമാര്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയതായാണ് സൂചന. അതേസമയം നിയമസഭയില്‍ രണ്ടാഴ്ച നീണ്ട ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കേ പാര്‍ട്ടിക്കുള്ളില
ഭിന്നതയില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
ഭരണകക്ഷിയായ ബി.ജെ.പിയാണ് കോണ്‍ഗ്രസില്‍ ഭിന്നതയെന്ന അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ അമിത് പട്കര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
ഈ വര്‍ഷം നടന്ന ഗോവ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന ദിഗംബര്‍ കാമത്ത് ശനിയാഴ്ച നടന്ന എം.എല്‍.എമാരുടെ യോഗത്തില്‍നിന്ന് വിട്ടുനിന്നതായാണ് വിവരം. തെരഞ്ഞെടുപ്പിന് ശേഷം മൈക്കിള്‍ ലോബോയെ പ്രതിപക്ഷ നേതാവാക്കിയതില്‍ കാമത്ത് അസ്വസ്ഥനായിരുന്നുവെന്നും പറയുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചും കോണ്‍ഗ്രസ് രംഗത്തെത്തി.
നേരത്തേ ഗോവയിലെ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ ബി.ജെ.പിയിലേക്ക് എത്തുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോക്കൊപ്പം ഒമ്ബതു എം.എല്‍.എമാരും കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തുമെന്നായിരുന്നു വാര്‍ത്തകള്‍. തൊട്ടുമുമ്ബായിരുന്നു ബി.ജെ.പിയില്‍നിന്ന് രാജിവെച്ച് മൈക്കില്‍ ലോബോയും ഭാര്യ ദെലീല ലോബോയും കോണ്‍ഗ്രസിലെത്തിയത്. എന്നാല്‍, പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്നും എം.എല്‍.എമാരെല്ലാം തങ്ങള്‍ക്കൊപ്പമുണ്ടെന്നും കോണ്‍ഗ്രസ് അറിയിച്ചു.

No comments