Breaking News

സിപിഎമ്മിനെ പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം

 


കര്‍ണാടകയിലെ ബാഗേപ്പള്ളിയില്‍ നടന്ന സിപിഐഎം രാഷ്ട്രീയ കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപിയെയും, കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

സിപിഎമ്മിന് ഏറെ ശക്തിയുള്ള മണ്ഡലമാണ് ബാഗേപള്ളി. ഇക്കാര്യം ചൂണ്ടിക്കാട്ടി പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം രംഗത്തെത്തി.


“വെറും 2.52% മാത്രം വോട്ടോടെ ബിജെപി നാലാം സ്ഥാനത്തുള്ള, കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച, സിപിഎം രണ്ടാം സ്ഥാനത്തും ജനതാദള്‍ മൂന്നാം സ്ഥാനത്തുമുള്ള ഒരു മണ്ഡലമാണ് ബാഗെപ്പള്ളി. “ബിജെപി വിരുദ്ധ” പോരാട്ടം നടത്താന്‍ കര്‍ണാടകത്തില്‍ ഇതിലും നല്ല സ്ഥലം വേറെയില്ല”-ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

No comments