ശിവകുമാറിനെതിരെ ഇഡി സമന്‍സ്
അനധികൃത സ്വത്ത് സമ്ബാദനക്കേസിലാണ് ശിവകുമാറിനെതിരെ ഇഡി സമന്‍സ് അയച്ചത്. ഏജന്‍സിക്ക് മുന്നില്‍ ഹാജരാകാന്‍ ഇഡിയില്‍ നിന്ന് പുതിയ സമന്‍സ് ലഭിച്ചതായി ഡികെ ശിവകുമാര്‍ പറഞ്ഞു. ഏജന്‍സിയുമായി സഹകരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ സമന്‍സ് അയച്ച സമയം ഭരണഘടനാപരവും രാഷ്ട്രീയവുമായ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് തടസ്സമാകുകയാണെന്നും ശിവകുമാര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ യാത്ര'കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നതിനിടയിലാണ് ഇഡി നോട്ടീസ് അയച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 'ഭാരത് ജോഡോ യാത്രയ്‌ക്കും നിയമസഭാ സമ്മേളനത്തിനും ഇടയില്‍ വീണ്ടും ഹാജരാകാന്‍ ഇഡി സമന്‍സ് അയച്ചു. ഞാന്‍ സഹകരിക്കാന്‍ തയ്യാറാണ്, എന്നാല്‍ സമന്‍സിന്‍റെ സമയം ദുരുദ്ദേശ്യപരമാണെന്നും ശിവകുമാര്‍ ട്വീറ്റ് ചെയ്തു.
കര്‍ണാടകയിലെ ബിജെപി സര്‍ക്കാറിന്‍റെ അഴിമതിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കാമ്ബയിന്‍ ആരംഭിച്ചിരുന്നു. മന്ത്രിമാര്‍ അഴിമതി നടത്തുന്നുണ്ടെന്നും കൊള്ളയടിക്കുകയാണെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് അറിയാമെന്ന് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. പ്രചാരണത്തിന്‍റെ '40 ശതമാനം കമ്മീഷന്‍ സര്‍ക്കാര്‍' എന്ന പ്രചാരണ ഗാനം ശിവകുമാര്‍ പുറത്തിറക്കി. രാഹുല്‍ ഗാന്ധി നയിക്കുന്ന 3,570 കിലോമീറ്റര്‍ 'ഭാരത് ജോഡോ യാത്ര' കേരളത്തിലൂടെ സഞ്ചരിച്ച് ഒക്ടോബര്‍ ഒന്നിന് കര്‍ണാടകയില്‍ പ്രവേശിക്കും.
നേരത്തെ, സിബിഐ അടക്കമുള്ള കേന്ദ്ര ഏജന്‍സികളെ ബിജെപി തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍, സഹോദരന്‍ ഡി കെ സുരേഷ് എന്നിവരുടെ വിവിധ കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. ഡി കെ ശിവകുമാറുമായി ബന്ധപ്പെട്ട 14 ഇടങ്ങളിലാണ് സിബിഐ തിങ്കളാഴ്ച റെയ്ഡ് നടത്തിയത്. വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും അടക്കം ബെംഗളൂരു, രാമനഗര്‍, കനകപുര, ദില്ലി, മുംബൈ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി.

No comments