Breaking News

പ്ര​ചാ​ര​ണം സ​ജീ​വ​മാ​ക്കി നേതാക്കൾ

 


മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​ടെ പി​ന്തു​ണ​യോ​ടെ വി​ജ​യം ഉ​റ​പ്പി​ച്ചു മ​​​​ത്സ​​​​രി​ക്കു​ന്ന മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യും പ്ര​ചാ​ര​ണം സ​ജീ​വ​മാ​ക്കി. പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ത​രൂ​രി​നു പി​ന്തു​ണ കൂ​ടി​വ​രു​ന്ന​തും ആ​രും ഒൗ​ദ്യോ​ഗി​ക സ്ഥാ​നാ​ര്‍​ഥി​യ​ല്ലെ​ന്നു​ള്ള ഹൈ​ക്ക​മാ​ന്‍​ഡ് പ്ര​ഖ്യാ​പ​ന​വും പ്ര​സി​ഡ​ന്‍റു തെ​ര​ഞ്ഞെ​ടു​പ്പി​ലെ മ​​​​ത്സ​​​​രം ക​ടു​പ്പി​ക്കു​ന്നു​ണ്ട്.

മു​തി​ര്‍​ന്ന നേ​താ​വാ​യ ഖാ​ര്‍​ഗെ​യും താ​നും ത​മ്മി​ല്‍ ആ​ശ​യ​പ​ര​മാ​യ വ്യ​ത്യാ​സ​മി​ല്ലെ​ന്നും സ​ര്‍​ക്കാ​രി​നും ബി​ജെ​പി​ക്കെ​തി​രേ പോ​രാ​ടു​ന്പോ​ള്‍ പാ​ര്‍​ട്ടി ഒ​രു​മി​ച്ചാ​ണെ​ന്നും ശ​ശി ത​രൂ​ര്‍ പ​റ​ഞ്ഞു. ബി​ജെ​പി​യെ നേ​രി​ടാ​ന്‍ എ​ല്ലാ​വ​രും ഒ​ന്നാ​ണ്. ഇ​ക്കാ​ര്യ​ത്തി​ല്‍ ഖാ​ര്‍​ഗെ​യോ​ട് യോ​ജി​ക്കു​ന്നു. ത​ങ്ങ​ള്‍​ക്കി​ട​യി​ല്‍ പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യ വ്യ​ത്യാ​സ​മി​ല്ല. 17-ലെ ​വോ​ട്ടെ​ടു​പ്പ് സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പാ​ണ്. പാ​ര്‍​ട്ടി​ക്ക് ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യി എ​ങ്ങനെ ചെ​യ്യാ​മെ​ന്ന​തി​ലാ​ണു ശ്ര​ദ്ധ- ത​രൂ​ര്‍ വി​ശ​ദീ​ക​രി​ച്ചു.

No comments