നരേന്ദ്രമോദി വിചാരിച്ചാല്‍ പോലും തന്നെ ഇല്ലായ്മ ചെയ്യാനാകില്ല
ജനഹൃദയങ്ങളില്‍ ജീവിക്കുന്നതു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വിചാരിച്ചാല്‍ പോലും തന്നെ ഇല്ലായ്മ ചെയ്യാനാകില്ലെന്നാണ് പങ്കജയുടെ പ്രസ്താവന. ബീഡ് ജില്ലയിലെ അംബെജൊഗായിയില്‍ ബിജെപി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
'ജനങ്ങളുടെ ഹൃദയത്തിലും മനസ്സിലും ജീവിക്കുന്നിടത്തോളം കാലം എന്നെ രാഷ്ട്രീയമായി ആര്‍ക്കും ഇല്ലായ്മ ചെയ്യാനാകില്ല. കോണ്‍ഗ്രസില്‍ നിലനിന്നിരുന്ന കുടുംബാധിപത്യം പ്രധാനമന്ത്രി നരേന്ദ്രമോദി ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ രാഷ്ട്രീയ കുടുംബത്തില്‍ നിന്നാണ് വരുന്നതെങ്കിലും ജനങ്ങളുടെ മനസ്സില്‍ ജീവിക്കുന്നു. മോദിക്കു പോലും എന്റെ രാഷ്ട്രീയ ജീവിതം ഇല്ലാതാക്കാനാകില്ല' - പങ്കജ പറഞ്ഞു. ബിജെപിയുടെ മുതിര്‍ന്ന നേതാവായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മകളാണ് ഇവര്‍.

No comments