ട്വന്റി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനും ഓസ്‌ട്രേലിയക്കും ഇന്ന് നിര്‍ണായക മത്സരം.
ട്വന്റി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനും ഓസ്‌ട്രേലിയക്കും ഇന്ന് നിര്‍ണായക മത്സരം.
സെമി സാധ്യത ഉറപ്പാക്കാന്‍ ഇന്ന് ഇരു ടീമുകള്‍ക്കും ജയം അനിവാര്യമാണ്. അയര്‍ലന്‍ഡ് ആണ് ന്യൂസിലന്‍ഡിന്റെ എതിരാളികള്‍. ഓസ്‌ട്രേലിയ നേരിടുക അഫ്ഗാനിസ്ഥാനെ. ഇരു ടീമുകള്‍ക്കും അട്ടിമറി ഭീഷണി ഉയര്‍ത്താനാവും എന്നതാണ് ഓസ്‌ട്രേലിയക്കും കിവീസിനും ആശങ്കയാവുന്നത്.
ന്യൂസിലന്‍ഡിന് എതിരെ അഡ്‌ലെയ്ഡില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി അയര്‍ലന്‍ഡ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു. ഗ്രൂപ്പ് ഒന്നില്‍ നിലവില്‍ അഞ്ച് പോയിന്റ് ആണ് ന്യൂസിലന്‍ഡിനുള്ളത്. രണ്ടും മൂന്നും സ്ഥാനത്ത് നില്‍ക്കുന്ന ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയക്കും അഞ്ച് പോയിന്റ് വീതവും.

No comments