Breaking News

പ്രായം 60 വയസായി ഉയര്‍ത്തിയ തീരുമാനം മരവിപ്പിച്ച്‌ സര്‍ക്കാര്‍

 


പൊതുമേഘലാ സ്ഥാപനങ്ങളിലെ വിരമിക്കല്‍ പ്രായം 60 വയസായി ഉയര്‍ത്തിയ തീരുമാനം മരവിപ്പിച്ച്‌ സര്‍ക്കാര്‍.

ഒക്ടോബര്‍ 30-ന് ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവ് മരവിപ്പിച്ച്‌ കൊണ്ടുള്ള പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വന്നു. പെന്‍ഷന്‍ പ്രായ വര്‍ധനവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാനായി ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്. ഒരു ലക്ഷത്തിലധികം ജീവനക്കാരെ ബാധിക്കുന്ന നടപടി ഉദ്യോഗാര്‍ഥി വിരുദ്ധമാണെന്ന വിമര്‍ശനവുമായി ഇടത്പക്ഷ യുവജന സംഘടനകളടക്കം രംഗത്ത് വന്നതോടെ ഉത്തരവ് മരവിപ്പിക്കാനായി മന്ത്രിസഭ നേരത്തെ തീരുമാനമെടുത്തിരുന്നു.

No comments