Breaking News

ഗുജറാത്തില്‍ ഡിസംബര്‍ ആദ്യവാരം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ ബി.ജെ.പി. ഭരണത്തുടര്‍ച്ചയെന്നു സര്‍വേ ഫലം.

 


ഗുജറാത്തില്‍ ഡിസംബര്‍ ആദ്യവാരം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ ബി.ജെ.പി. ഭരണത്തുടര്‍ച്ചയെന്നു സര്‍വേ ഫലം.

പ്രധാനമന്ത്രിയുടെ സ്വന്തം സംസ്‌ഥാനമായ ഗുജറാത്തില്‍ ഭരണ കക്ഷിയായ ബി.ജെ.പിയാണ്‌ 1995 മുതല്‍ അധികാരത്തില്‍ തുടരുന്നത്‌. കോണ്‍ഗ്രസും ആം ആദ്‌മി പാര്‍ട്ടിയുമാണു രണ്ടാം സ്‌ഥാനത്തിനുവേണ്ടി മത്സരിക്കുന്നത്‌. 

തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ പാര്‍ട്ടിക്ക്‌ പുത്തന്‍ ഉണര്‍വേകാന്‍ കോണ്‍ഗ്രസ്‌ ശ്രമിക്കുമ്ബോള്‍, പഞ്ചാബില്‍ അധികാരം പിടിച്ചെടുത്തതിന്റെ തുടര്‍ച്ച ഇവിടെ നേടാനാകുമെന്ന പ്രതീക്ഷയിലാണ്‌ ആപ്‌. 182 മണ്ഡലങ്ങളിലേക്കായി ഡിസംബര്‍ ഒന്ന്‌, അഞ്ച്‌ തിയതികളില്‍ രണ്ടു ഘട്ടങ്ങളായിട്ടാണ്‌ ഗുജറാത്തില്‍ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. ഡിസംബര്‍ എട്ടിന്‌ വോട്ട്‌ എണ്ണും. ഇതേ തിയതിയില്‍ ഹിമാചല്‍ പ്രദേശിന്റെ ഫലവും വരും. 

എ.ബി.പിയുടെ സി-വോട്ടര്‍ സംസ്‌ഥാനത്തെ 22,807 ജനങ്ങളിലായി നടത്തിയ സര്‍വേയില്‍ 56 ശതമാനം പേരും ഭരണപക്ഷമായ ബി.ജെ.പി. തന്നെ അധികാരത്തില്‍ വരുമെന്ന്‌ പ്രതികരിച്ചു. 20 ശതമാനം ആപ്പിനെ പിന്തുണച്ചപ്പോള്‍ 17 ശതമാനം പേര്‍ കോണ്‍ഗ്രസിനെ പിന്തുണച്ചു.

No comments