ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി അദ്ധ്യക്ഷനുമായ അരവിന്ദ് കേജ്‌രിവാള്‍
ഗുജറാത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ആം ആദ്മിക്കെതിരെ ഒത്തുകളിക്കുകയാണെന്ന ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി അദ്ധ്യക്ഷനുമായ അരവിന്ദ് കേജ്‌രിവാള്‍.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കും ബി.ജെ.പി ഫണ്ട് നല്‍കുന്നുണ്ട്. ഗുജറാത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കേജ്‌രിവാളിന്റെ ആരോപണം. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാനായി നിര്‍ത്തിയിരിക്കുന്ന പല സ്ഥാനാര്‍ത്ഥികള്‍ക്കും ബി.ജെ.പിയാണ് ഫണ്ട് നല്‍കുന്നത്. ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തുകയോ വോട്ട് കുറയ്ക്കുകയോ ആണ് ലക്ഷ്യം.

No comments