കോൺഗ്രസിനെ ഇനി ഇവർ നയിക്കും.. ഒടുവിൽ അണികളുടെ അഭിപ്രായം കൂടി പരിഗണിച്ച് തീരുമാനം..
മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കും ആകാംക്ഷകള്‍ക്കും വിരാമം. കെ.പി.സി.സി. പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രന്‍ ചുമതലയേക്കും.മുല്ലപ്പള്ളി രാമചന്ദ്രനെ പ്രസിഡന്റായി എ ഐ സി സി ഔദ്യോഗികമായി പ്രഖ്യാപിച്ചു . എം.ഐ.ഷാനവാസ്, കെ.സുധാകരന്‍,കൊടിക്കുന്നില്‍ സുേരഷ് എന്നിവര്‍ വര്‍ക്കിങ് പ്രസിഡന്റുമാരാകും. ,കെ.മുരളീധരന്‍ പ്രചാരണ സമിതി അധ്യക്ഷനുമായി ചുമതലയേക്കും.അതേസമയം യു ഡി എഫ് കണ്‍വീനറായി ബെന്നി ബെഹനാനെ നിശ്ചയിച്ചിട്ടുണ്ടെങ്കിലും കേരളത്തിലാണ് ഔദ്യോഗിക പ്രഖാപനം ഉണ്ടാവുക.
പുതിയ കെപിസിസി പ്രസിഡന്റിനെ തേടി ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ മുന്‍തൂക്കം മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപിക്കായിരുന്നു.പ്രാദേശിക, സാമുദായിക പരിഗണനകളും ഗ്രൂപ്പുകളുടെ പ്രത്യക്ഷ, പരോക്ഷ നിലപാടുകളും അദ്ദേഹത്തിന് അനുകൂലമായതാണ് കണക്കുകൂട്ടല്‍.
കെ.വി. തോമസ്, കൊടിക്കുന്നില്‍ സുരേഷ്, കെ. സുധാകരന്‍, വി.ഡി.സതീശന്‍, കെ. മുരളീധരന്‍ തുടങ്ങിയവരാണു പരിഗണനാപ്പട്ടികയിലുണ്ടായിരുന്ന മറ്റുള്ളവര്‍. കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍, രാജ്യസഭാ, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗത്വങ്ങള്‍ എന്നിവയുള്‍പ്പെട്ട 'പാക്കേജ്' നടപ്പാക്കാനാണു നേതൃത്വം ലക്ഷ്യമിട്ടത്.
സ്വന്തം സ്ഥാനാര്‍ഥിക്കു വേണ്ടി കര്‍ക്കശ നിലപാടെടുക്കാത്ത എ ഗ്രൂപ്പ്, മുല്ലപ്പള്ളിയെ പിന്തുണച്ചിരുന്നു. യുഡിഎഫിനെ നയിക്കുകയെന്ന ദൗത്യം കൂടി കെപിസിസി പ്രസിഡന്റിനുള്ളതു കൊണ്ട് സ്വീകാര്യനായ മുതിര്‍ന്ന നേതാവിനു പദവി നല്‍കണമെന്നു മാത്രമായിരുന്നു അവരുടെ ആവശ്യം. 'മുല്ലപ്പള്ളി മുതിര്‍ന്ന നേതാവാണ്, സംശുദ്ധ വ്യക്തിത്വം കൊണ്ടു സ്വീകാര്യനുമാണെ'ന്നായിരുന്നു ഒരു എ ഗ്രൂപ്പ് നേതാവിന്റെ പ്രതികരണം.
ഡിസിസി പ്രസിഡന്റുമാരുടെ മനസ്സറിയാന്‍ നടത്തിയ 'വോട്ടെടുപ്പില്‍' പലരും ഗ്രൂപ്പ് താല്‍പര്യമനുസരിച്ചുള്ള പേരുകള്‍ അറിയിച്ചപ്പോള്‍ മുന്നിലെത്തിയത് വി.ഡി. സതീശന്‍, ബെന്നി ബഹനാന്‍, കെ. സുധാകരന്‍ എന്നിവര്‍. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിന് യോജ്യനായ, ചുറുചുറുക്കുള്ള നേതാവ് പ്രസിഡന്റാകണമെന്നു പറഞ്ഞ ഏതാനും ചിലര്‍ സമദൂരം പാലിച്ചു.

No comments