Breaking News

കണ്ണീർ പൂവിന്റെ കവിളിൽ തലോടി... ബാലഭാസ്കർ ലോകത്തോട് വിടപറഞ്ഞു

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലാഭാസ്കർ (40) അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ 12 50 നായിരുന്നു അന്ത്യം

1978 ജൂലൈ 10 ന് തിരുവനന്തപുരത്ത് ജനിച്ചു.
അച്ഛൻ ഉണ്ണി( ചന്ദ്രൻ) അമ്മ ശാന്ത
പോസ്റ്റ്മാസ്റ്ററായിരുന്നു അച്ഛൻ അമ്മ തിരുവനന്തപുരം സംഗീത കോ ള ജി ൽ സംസ്കൃത അധ്യാപികയായിരുന്നു.

സഹോദരി മീര .ഭാര്യ ലക്ഷ്മി, അപകടത്തിൽ പ രു ക്കേ റ്റ് അനന്തപുരി ആശുപത്രിയിൽ ചികിത്സയിലാണ്.മകൾ തേജസ്വിനി ബാല സെപ്തംബർ 25 ന് പുലർച്ചെയുണ്ടായ വാ  ഹ  നാ പ ക ട ത്തി ൽ മരിച്ചു.

തിരുവനന്തപുരം മോഡൽ സ്കൂളിൽ പഠിക്കുമ്പൊൾ തന്നെ സംഗീത രംഗത്ത് ബാലഭാസ്കർ പ്രതിഭ തെ ളി യി ച്ചു.അമ്മയുടെ സഹോദരൻ ബി ശശികുമാറായിരുന്നു ബാല ഭാസ്കറിന്റെ ഗുരു നാഥൻ. തന്ത്രി വാദ്യത്തിലും വൃന്ദവാദ്യത്തിലും നിരവധി സമ്മാനങ്ങൾ ബാലഭാസ്കർ സ്കൂൾ കാലത്ത് തന്നെ വാരിക്കൂട്ടി. പത്താം ക്ലാസിൽ 525 മാർക്കോട് വിജയം. തുടർന്ന് തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ പ്രീഡിഗ്രി. ഈ കാ  ല ത്താ ണ് മംഗല്യ പല്ലക്ക് എന്ന ചിത്രത്തിന് സംഗീതം നി ർ വ ഹി ച്ച ത്. തുട‌ർന്ന് ചില ചിത്രങ്ങൾക്ക് കൂടി സംഗീതം നൽകി,

ഈസ്റ്റ് കോസ്റ്റിന്റെ വിദേശ ഷോ ആയ കിലുക്കത്തിന് സംഗീതം ന ൽ  കി യ തോ ടെ ബാലു സിനിമയ്ക്കു പുറത്തുള്ള സംഗീതത്തിൽ സ്വന്തം പാത തെ ളി ച്ചു.
പിന്നീട് നിനക്കായ് ,ആദ്യമായ് ,ഓർമ്മയ്ക്കായ് എന്നിങ്ങനെ പ്രണയ ആ ൽ ബ ങ്ങ ൾ‌ നിരവധി.

യൂണിവേഴ്സിറ്റ് കോളജിൽ ബി എ, എം എ ക്ലാസുകളിൽ പ ഠി ക്കു മ്പോ ൾ രൂപീകരിച്ച കൺഫ്യൂഷൻ ബാന്റിലൂടെയാണ് നീ അറിയാൻ എന്ന സ്വതന്ത്ര മ്യൂസിക് ആൽബം ചി ട്ടി  പ്പെ ടു ത്തി.

സൂര്യ ടിവിയിലൂടെ മലയാളത്തിലെ ആദ്യ മ്യൂസിക് വീഡിയോ അവതരിപ്പിച്ചു.

പിന്നീട് നിരവധി സ്വതന്ത്ര ഗാനങ്ങൾ‌ക്ക് ഈണം നൽകി സിനിമാ സം ഗീ  ത ത്തി ന പ്പു റം മലയാള ഗാ  ന ങ്ങ ൾ ക്ക് പുതിയ വേദി സജ്ജമാക്കിയതിൽ പ്രമുഖനായിരുന്നു ബാലഭാസ്കർ...

No comments