കെഎസ്ആര്‍ടിസി ബസുകള്‍ എല്‍എന്‍ജിയിലേക്ക്; സാധ്യത പരിശോധിക്കാന്‍ സമിതി...
കൊച്ചി: പ്രകൃതിവാതകത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നു ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്. ആഗോളതാപനവും മലിനീകരണവും നി യ ന്ത്രി ക്കു ക എന്ന ലക്ഷ്യത്തോടെയാണു നടപടി. ഇതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ബസുകള്‍, മത്സ്യബന്ധന ബോട്ടുകള്‍, യാത്രാബോട്ടുകള്‍ എന്നിവ എല്‍എന്‍ജിയിലേക്കു മാറ്റുന്നതിന്റെ സാധ്യത പരിശോധിക്കും. ഇതിനായി ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്. ജ്യോതിലാലിന്റെ അധ്യക്ഷതയില്‍ ഉപസമിതി രൂപീകരിച്ചു. പെട്രോനെറ്റ് എല്‍എന്‍ജി അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ഉപസമിതി രൂപീകരിക്കാന്‍ തീരുമാനമായത്.
കെഎസ്ആര്‍ടിസി ബസുകള്‍ എല്‍എന്‍ജിയിലേക്കു മാറ്റുന്പോഴുണ്ടാകുന്ന വിലവ്യത്യാസം പെട്രോനെറ്റ് എല്‍എന്‍ജി വഹിക്കാമെന്ന നിര്‍ദേശം സര്‍ക്കാരിനു മുന്നില്‍ വന്നിരുന്നു. 100 ബസുകള്‍ വരെയാണ് പെട്രോനെറ്റ് വാഗ്ദാനം ചെയ്തിരുന്നത്. ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു ഗതാഗതമന്ത്രി യോഗം വിളിച്ചത്. പെട്രോനെറ്റ് എല്‍എന്‍ജിയുടെ നിര്‍ദേശം സ്വാഗതാര്‍ഹമാണെന്നു മന്ത്രി പറഞ്ഞു.
മത്സ്യ ബന്ധന ബോട്ടുകളില്‍ മണ്ണെണ്ണയും ഡീസലുമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ മത്സ്യ ബന്ധന ബോട്ടുകളില്‍ മണ്ണെണ്ണ ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ല. മറ്റാവശ്യങ്ങള്‍ക്കായി കേരളത്തിന് അനുവദിക്കുന്ന മണ്ണെണ്ണയുടെ ഒരു വിഹിതം സബ്സിഡി നല്കി മത്സ്യബന്ധന ബോട്ടുകള്‍ക്കു ലഭ്യമാക്കുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണു മത്സ്യ ബന്ധന ബോട്ടുകളിലും പ്രകൃതി വാതകം ഉ പ യോ ഗി ക്കു ന്ന തി ന്റെ സാധ്യത പരിശോധിക്കുന്നത്.
നിലവില്‍ കൊച്ചിയില്‍ മാത്രമാണ് എല്‍എന്‍ജി വിതരണമുള്ളത്. തിരുവനന്തപുരത്ത് എച്ച്എല്‍എല്ലിന് എല്‍എന്‍ജി വിതരണമുണ്ട്. ആനയറയില്‍ എല്‍എന്‍ജി, സിഎന്‍ജി യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മലബാര്‍ മേഖലയില്‍, എടപ്പാളും കണ്ണൂരില്‍ അനുയോജ്യമായ സ്ഥലത്തും എല്‍എന്‍ജി ലഭ്യത ഉറപ്പാക്കാന്‍ നടപടി വേഗത്തിലാക്കും. ഇക്കാര്യങ്ങളെല്ലാം ഉപസമിതി വിശദമായി പരിശോധിക്കുമെന്നും ഗതാഗതമന്ത്രി അറിയിച്ചു.

No comments