ഉസാർക്കി മുന്തിരിങ്ങ... ഇത് ബ്ലാസ്റ്റേഴ്സ്.. അവസാന നിമിഷം ഉടർത്തെയുന്നേൽകുന്ന ബ്ലാസ്റ്റേഴ്സ്
ജംഷഡ്പുര്‍: കേരള ബ്ലാസ്റ്റേഴ്‌സും ജംഷഡ്പുറും തമ്മിലുള്ള മത്സരം 2-2ന്റെ സമനിലയില്‍ കലാശിച്ചു. രണ്ട് ഗോളിന് പിറകിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ട് ഗോള്‍ തിരിച്ചടിച്ചാണ് സമനില സ്വന്തമാക്കിയത്.
ആദ്യ പ കു തി യില്‍ താളം കണ്ടെത്താനാകാതെ കുഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിക്ക് ശേഷം ഉജ്ജ്വല തി രി ച്ചു വ ര വാ ണ് നടത്തിയത്. രണ്ടാം മിനുട്ടില്‍ തന്നെ ജംഷഡ്പുരിന്റ ഗോള്‍ പിറന്നു. ഇതോടെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലായി. ഗോള്‍ മടക്കാനായി ബ്ലാസ്റ്റേഴ്‌സ് മികച്ച പാസിലൂടെ മുന്നേറ്റങ്ങള്‍ ന ട ത്തി യെ ങ്കി ലും രക്ഷ്യം കാണാനായില്ല. 31-ാം മിനുട്ടില്‍ ജംഷഡ്പുറിന്റെ രണ്ടാം ഗോളും പിറന്നതോടെ ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് തകര്‍ന്നു. രണ്ടാം പകുതിക്ക് പതിയെ തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് മികച്ച നീക്കങ്ങള്‍ നടത്തി എതിര്‍ ഗോള്‍മുഖത്തെ വിറപ്പിച്ചു. 46-ാം മിനുട്ടില്‍ സഹല്‍ അബ്ദുല്‍ സമദും 68-ാം മിനുട്ടില്‍ ഡങ്കലും ക ള ത്തി ലി റ ങ്ങി യ തോ ടെ യാണ് ബ്ലാസ്റ്റേഴ്‌സ് ഗതിപിടിച്ചത്. ഇരുവരും മധ്യനിരയില്‍ മികച്ച കളിമെനഞ്ഞ് മു ന്‍ നി ര യി ലേ ക്ക് പന്തെത്തിച്ചുകൊണ്ടിരുന്നു.
ഇതോടെ ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പുരിനുമേല്‍ സര്‍വാധിപത്യം നേടി. 71-ാം മിനുട്ടില്‍ സ്റ്റോവജനോവിക് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ നേടി. വീണ്ടും പൊരുതിയ ബ്ലാസ്റ്റേഴ്‌സ് കളി അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ശേഷിക്കെ 85-ാം മിനുട്ടില്‍ സി.കെ വിനീതിലൂടെ രണ്ടാം ഗോളും സ മ നി ല യും സ്വന്തമാക്കി. സ മ നി ല യാ യ തോ ടെ ആറു പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്തേക്കിറങ്ങി. നാലു കളികളില്‍ മൂന്ന് സമനിലയും ഒരു ജ യ വു മാ ണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസ് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ നേരിടും.

No comments