Breaking News

ഇതാണ് ആ അഭിമാന ജേഴ്സി; മത്സ്യ തൊഴിലാളികളുടെ ഇച്ഛാശക്തിക്ക് ബ്ലാസ്റ്റേഴ്സിന്റെ ആദരം

പ്രളയ ദുരിതത്തില്‍ കേരളത്തിലെ ജനങ്ങളെ രക്ഷിക്കാന്‍ പടപൊരുതിയ മത്സ്യത്തൊഴിലാളികള്‍ ഏതൊരു കായിക താരത്തിനും പ്രചോദനമാണ്. അതുകൊണ്ടുതന്നെയാണ് കേരള ബ്ലസ്റ്റേഴ്സ് ടീമിന്റെ ഹോം പോരാട്ടങ്ങളുടെ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനത്തിന് മത്സ്യത്തൊഴിലാളികളെ ആദരിക്കാന്‍ ടീം തീരുമാനിച്ചതും. ഇന്ന് തങ്ങളുടെ ആദ്യ തട്ടക പോരിനിറങ്ങുമ്ബോഴും ആ ആദരത്തെ മറ്റൊരു വിധത്തില്‍ അവതരിപ്പിക്കുകയാണ് ബ്ലാസ്റ്റേഴ്സ്.
ടീമിന്റെ മഞ്ഞ ജേഴ്സിയില്‍ വെള്ളത്തിലൂടെ തോണി തുഴയുന്ന ഒരു മത്സ്യത്തൊഴിലാളിയുടെ ചിത്രവും ഒപ്പം മുകളില്‍ ഹെലിക്പോറ്ററില്‍ ഒരാളെ വെള്ളത്തില്‍ നിന്ന് ഉയര്‍ത്തുന്നതിന്റെയും ചിത്രങ്ങള്‍ രേഖപ്പെടുത്തിയ ജേഴ്സിയാണ് ടീം അണിയുന്നത്.
രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി അവര്‍ നടത്തിയ അതിസാഹസ ശ്രമങ്ങളെ ഓര്‍മപ്പെടുത്തുന്ന തരത്തിലാണ് ചിത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ജേഴ്സിയുടെ ചിത്രം പുറത്തിറക്കി ബ്ലാസ്റ്റേഴ്സ് ഔദ്യോ​ഗിക പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്-
"നമ്മുടെ ഹീറോസ് ആയ മത്സ്യത്തൊഴിലാളികളോടുള്ള ആദരസൂചകമായി കേരളം ബ്ലാസ്റ്റേഴ്‌സ് അവതരിപ്പിക്കുന്നു ഒരു സ്പെഷ്യല്‍ ജേഴ്‌സി! നമ്മുടെ ടീം കൊച്ചിയില്‍ ആദ്യ അങ്കത്തിനു ഇറങ്ങുമ്ബോള്‍, ഒരേ മനസ്സോടെ വരവേല്‍ക്കാം ! "

No comments