സുവരസിന്റെ ഹാട്രിക് മികവിൽ ബർസലോണക്ക് വിജയം
സ്പാനിഷ് ലീഗിൽ ഈ സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനെ തകർത്തെറിഞ്ഞ് ബാഴ്സലോണ. ബാഴ്സയുടെ സ്വന്തം മൈതാനമായ വ്യാമ്പ് നൗവിൽ ഞായറാഴ്ച നടന്ന മത്സരലൂയിസ് സു വാ ര സി ന്റെ ഹാട്രിക്ക് മികവിൽ ഒന്നിനെതിരേ അഞ്ചു ഗോളുകൾ ക്കായിരുന്നു ബാഴ്സയുടെ തകർപ്പൻ വിജയം. സുവാരസിനെ കൂടാതെ ബാഴ്സയ്ക്കായി ഫിലിപ്പെ കുടീഞ്ഞ്യോയും വിദാലും ഗോളുകൾ നേടി. മെസ്സിയില്ലാതെയാണ് ഇറങ്ങിയതെങ്കിലും മത്സരത്തിന്റെ തു ട ക്ക ത്തി ൽ തന്നെ മിന്നുന്ന പ്രകടനമാണ് ബാഴ്സ പുറത്തെടുത്തത്. റയൽ പ്രതിരോധത്തിന്റെ പോരായ്മ ചൂ ണ്ടി ക്കാ ണി ക്കു ന്ന താ യി രു ന്നു മത്സരത്തിലുടനീളം ബാഴ്സയുടെ മുന്നേറ്റങ്ങൾ. ക്യാമ്പ് നൗവിൽ നടന്ന മത്സരത്തിന്റെ തുടക്കം മുതൽ ബാഴ്സയുടെ ആധിപത്യമാണ് കണ്ടത്. ജോർഡി ആൽബയും സെർജിയോ റോബർട്ടോയും ആദ്യ മിനിറ്റുകളിൽ തന്നെ റയൽ ബോക്സിലേക്ക് പന്തെത്തിച്ചുകൊണ്ടിരുന്നു. ഇടതു വിങ്ങിലൂടെയുള്ള ജോർഡി ആൽബയുടെ തുടർ മുന്നേറ്റങ്ങൾ റയൽ പ്രതിരോധത്തിന് ഭീഷണിയുയർത്തി. 11-ാം മിനിറ്റിൽ ആൽബയുടെ ഇ ത്ത ര ത്തി ലു ള്ള ഒരു നീക്കമാണ് കുടീഞ്ഞ്യോയുടെ ആദ്യ ഗോളിന് വഴിവെച്ചത്. പന്തുമായി ബോക്സിലേക്കു കയറിയ ആൽബയുടെ ഗോൾ ലൈനിന് അടുത്ത് വെച്ചുള്ള ബാക്ക് പാസ് കുടീഞ്ഞ്യോ എളുപ്പത്തിൽ റയൽ വലയിലെത്തിച്ചു. പന്തടക്കത്തിലും, കളിയിലും ബാഴ്സ ആധിപത്യം സ്ഥാപിച്ച് മുന്നേറുന്നതിനിടെ അവരുടെ രണ്ടാം ഗോൾ പിറന്നു. ബോക്സിൽ സുവാരസിനെ റാഫേൽ വരാൻ ഫൗൾ ചെയ്തതിന് വാറിലൂടെ റഫറി അനുവദിച്ച പെനാൽറ്റി സുവാരസ്, റയൽ ഗോൾ കീപ്പർ കുർട്ടോയിസിനെ മറികടന്ന് വലയിലെത്തിച്ചു. ആദ്യ പകുതി ബാഴ്സയുടെ ലീഡിലാണ് അവസാനിച്ചത്. രണ്ടു ഗോൾ കടവുമായി രണ്ടാം പകുതിക്ക് ഇറങ്ങിയ റയൽ ഗോൾ തിരിച്ചടിക്കാനുള്ള വ്യഗ്രതയിലായിരുന്നു. രണ്ടും കൽപ്പിച്ചാണ് റയൽ രണ്ടാം പകുതിയിൽ ഇറങ്ങിയത്. തുടർച്ചയായി ആക്രമണം അഴിച്ചുവിട്ട റയലിന് 50-ാം മിനിറ്റിൽ അതിന്റെ ഫലം ലഭിച്ചു. ബാഴ്സ ബോക്സിൽ നടന്ന കൂട്ടപ്പൊരിച്ചിലിനൊടുവിൽ ബ്രസീൽ താരം മാഴ്സെലോയാണ് റയലിന്റെ ഏക ഗോൾ നേടിയത്. രണ്ടാം പകുതിയുടെ ആദ്യ മിനിറ്റുകളിൽ വ്യത്യസ്തരായ റയലിനെയാണ് കണ്ടത്. തുടർ ആക്രമണം നടത്തിയ അവർക്ക് കരീം ബെൻസേമയുടെ പിഴവുകൾ വിനയായി. 75-ാം മിനിറ്റിൽ സുവാരസിലൂടെ ബാഴ്സ തങ്ങളുടെ മൂന്നാം ഗോൾ കുറിച്ചു. സെർജിയോ റോബർട്ടോ നൽകിയ ക്രോസിൽ മിന്നൽ ഹെഡറിലൂടെ സുവാരസാണ് ഗോൾ നേടിയത്. മൂന്നാം ഗോൾ നേടിയതോടെ മത്സരത്തിൽ വീണ്ടും ബാഴ്സയുടെ ആധിപത്യമായിരുന്നു. 83-ാം മിനിറ്റിൽ റയൽ നായകൻ സെർജിയോ റാമോസിന്റെ പിഴവിൽ നിന്ന് സുവാരസ് തന്റെ എൽ ക്ലാസിക്കോ ഹാട്രിക്ക് തികച്ചു. പിന്നാലെ 87-ാം മിനിറ്റിൽ വിദാൽ ബാഴ്സയ്ക്കായി അഞ്ചാം ഗോളും നേടി. ബാഴ്സയോടു തോറ്റതോടെ റയൽ പരിശീലകൻ ജുലെൻ ലോപ്പറ്റേഗിയുടെ പരിശീലകസ്ഥാനം തെറിക്കുമെന്ന് ഉറപ്പായി. സീസണിൽ തുടർച്ചയായ മോശം പ്രകടനങ്ങളെത്തുടർന്ന് അദ്ദേഹം നേരത്തെ തന്നെ പ്രതിരോധത്തിലായിരുന്നു. ജയത്തോടെ പത്ത് മത്സരങ്ങളിൽ നിന്ന് 21 പോയിന്റോടെ ബാഴ്സ ഒന്നാം സ്ഥാനത്തെത്തി. 14 പോയിന്റുള്ള റയൽ ഒൻപതാം സ്ഥാനത്താണ്.

No comments