Breaking News

കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസ് തീവെച്ചു നശിപ്പിച്ചു: ഉപകരണങ്ങള്‍ കത്തി നശിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസ് തീവെച്ച് നശിപ്പിച്ചു. മീത്തല്‍ കുന്നോത്തുപറമ്പിലെ കോണ്‍ഗ്രസ് ഓഫീസാണ് തീവെച്ച് നശിപ്പിച്ചിരിക്കുന്നത്. ഓഫീസിലെ ഉപകരണങ്ങള്‍ കത്തിനശിച്ചിട്ടുണ്ട്. ആക്രമത്തിനു പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഇന്നലെ പാതിരാത്രിയിലാണ് മീത്തലെ കുന്നോത്തു പറമ്പിലെ കോണ്‍ഗ്രസിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്ന വി. അശോകന്‍ സ്മാരകത്തിന് തീയിട്ടത്. ഇരുനിലകളിലായി പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ താഴത്തെ നില പൂര്‍ണമായി കത്തിനശിച്ചു. സിപിഎം നേതാക്കള്‍ സ്ഥലത്ത് എത്തുകയും തങ്ങള്‍ക്കു പങ്കില്ലെന്ന് നേരിട്ട് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
       

No comments