Breaking News

കണ്ണൂരില്‍ നിന്നുള്ള ആദ്യവിമാനയാത്രയ്ക്കായി ഒന്‍പത് മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം...

കണ്ണൂര്‍: കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനത്തില്‍ യാത്രക്കാരന്‍ ആവാന്‍ ഒന്‍പത് മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള ടിക്കറ്റ് ബുക്കിങ് 9നു തുടങ്ങുമെന്ന് എയര്‍ ഇന്ത്യ എക്സ്‌പ്രസ് അധികൃതര്‍ അറിയിച്ചു. സമയക്രമം ഡിജിസിഎയ്ക്കു നേരത്തേ സമര്‍പ്പിച്ചിരുന്നു. ഉദ്ഘാടന ദിവസമായ ഡിസംബര്‍ 9ന് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു യാത്രക്കാരുമായുള്ള ആദ്യ വിമാനം പറത്തുന്നത് എയര്‍ ഇന്ത്യ എക്സ്‌പ്രസ് ആണ്.അബുദാബിയിലേക്കാണ് ആദ്യ സര്‍വീസ്.

പ്രവാസികളെ ലക്ഷ്യമിട്ടാണ് വിമാനം അബുദാബിയിയിലേക്ക് പോകുന്നത്. ഇതിനൊപ്പം നിരവധി വിമാനങ്ങള്‍ സര്‍വ്വീസിന് തയ്യാറായി നില്‍ക്കുന്നുണ്ട്. അതിലുപരി ആവേശത്തിലാണ് വടക്കന്‍ മലബാറിലെ പ്രവാസികളുടെ പ്രതീക്ഷ. കണ്ണൂരിലേയും വയനാട്ടിലേയും കാസര്‍ഗോഡിലേയും പ്രവാസികള്‍ വീട്ടിനടുത്ത് വിമാനം ഇറങ്ങാനുള്ള സാധ്യതയെ ആവേശത്തോടെയാണ് കാണുന്നത്.

അന്ന് രാവിലെ 11നു കണ്ണൂരില്‍ നിന്നു ടേക്ക് ഓഫ് ചെയ്യുന്ന ത ര ത്തി ലാ ണ് സര്‍വീസ് ക്രമീകരിക്കുന്നത്. ഇതിനായി എയര്‍ഇന്ത്യ എക്സ്‌പ്രസിന്റെ ബോയിങ് 737-800 വിമാനം നേരത്തേ ക ണ്ണൂ രി ലെ ത്തി ക്കും.ഈ വിമാനം യുഎഇ സമയം ഉച്ചയ്ക്ക് 1.30 ന് അബുദാബിയിലെത്തും.അന്നു തന്നെ അബുദാബിയില്‍ നിന്നു കണ്ണൂരിലേക്കും സര്‍വീസുണ്ടാവും. യു എ ഇ സമയം ഉച്ചയ്ക്കു 2.30നു പുറപ്പെട്ട് രാത്രി 8നു കണ്ണൂരിലെത്തുന്ന തരത്തിലായിരിക്കും ഈ സര്‍വീസ്. ദുബായിലേക്കും ഷാര്‍ജയിലേക്കും പ്രതിദിന സര്‍വീസുകളും എയര്‍ ഇന്ത്യ എക്സ്‌പ്രസിനുണ്ടാവും. അബുദാബിയിലേക്ക് ആഴ്ചയില്‍ 4 സര്‍വീസുകളാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. മസ്‌കത്തിലേക്ക് ആഴ്ചയില്‍ 3 സര്‍വീസുകളുണ്ടാകും. ദോഹയിലേക്ക് ആഴ്ചയില്‍ 4 സര്‍വീസുകളും റിയാദിലേക്കു 3 സര്‍വീസുകളുമാണ് കണ്ണൂരില്‍ നിന്നുണ്ടാവുക. അങ്ങനെ സാധാരണക്കാരായ പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന തരത്തിലാണ് കണ്ണൂരില്‍ എയര്‍ ഇന്ത്യാ എക്സ്‌പ്രസിന്റെ ഇടപെടല്‍.

കണ്ണൂരിലേക്ക് കണ്ണ് വയ്ക്കുന്ന വിമാന കമ്ബനികള്‍ ഏറെയാണ്. അതുകൊണ്ട് തന്നെ മൂര്‍ഖന്‍ പറമ്ബിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രതീക്ഷകളുടെ ചിറകില്‍ പറന്നു കുതിക്കുമെന്നാണ് വിലയിരുത്തല്‍. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ ആരംഭിക്കുന്നതിന് വിവിധ ഇന്ത്യന്‍, അന്താരാഷ്ട്ര വിമാന കമ്ബനികള്‍ താത്പര്യമറിയിച്ചു കഴിഞ്ഞു. കിയാല്‍ എം.ഡി. പി.ബാലകിരണിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് വിമാനക്കമ്ബനി പ്രതിനിധികളുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ വിമാനക്കമ്ബനികളായ ഇന്‍ഡിഗോ, ഗോ എയര്‍, ജെറ്റ് എയര്‍വേയ്‌സ് എന്നിവ നിലവിലെ ആഭ്യന്തര സര്‍വീസുകള്‍ കണ്ണൂരിലേക്ക് നീട്ടാന്‍ സന്നദ്ധത അറിയിച്ചു. കൂടാതെ കണ്ണൂരില്‍നിന്ന് തിരിച്ചും അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്താനും ഇവര്‍ തയ്യാര്‍.

No comments