Breaking News

ചികിത്സയിലിരിക്കെ കൗമാരക്കാരിയെ ആശുപത്രി ജീവനക്കാരനും സംഘവും ബലാത്സംഗം ചെയ്തു..

ബറേലി: ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞ കൗമാരക്കാരിയെ ആശുപത്രി ജീവനക്കാരും മറ്റ് നാല് പേരും ചേർന്ന് ബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ ബറേലിയിൽ ശനിയാഴ്ചയാണ് രാജ്യത്തെ നടുക്കിയ സംഭവം. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ പാമ്പ് കടിയേറ്റതിനെ തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ ആശുപത്രി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് നാല് പേർക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ബറേലിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഈ പെൺകുട്ടി മാത്രമാണ് സംഭവം നടക്കുന്ന സമയത്ത് ഐ.സി.യുവിൽ ഉണ്ടായിരുന്നത്. വാർഡിലേക്ക് മാറ്റിയതിന് ശേഷമാണ് പെൺകുട്ടി പീഡന വിവരം മറ്റുള്ളവരോട് പറഞ്ഞത്. സംഭവത്തിൽ കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. കേസിൽ പോലീസ് എഫ്. ഐ .ആർ സമർപ്പിച്ചിട്ടുണ്ട്. ഐ. സി. യുവിലെ സി. സി .ടി. വി ദൃശ്യങ്ങളും പോലീസ് പിടിച്ചെടുത്തു. താൻ ഐ. സി. യു വിൽ കഴിയുമ്പോൾ ആശുപത്രി യൂണിഫോം ധരിച്ച ഒരാളും മറ്റ് നാല് പേരും ഐ.സി.യുവിലേക്ക് കടന്നുവന്നതായും കൈകൾ കെട്ടിയിട്ട് ബലാത്സംഗം ചെയ്തതായും പെൺകുട്ടി ബന്ധുക്കളോട് പറഞ്ഞു. ഇവർ തനിക്ക് ഒരു ഇഞ്ചക്ഷൻ നൽകിയതായും പെൺകുട്ടി മൊഴി നൽകി. ബ ന്ധു ക്ക ൾ ആശുപത്രി അധികൃതരെ അറിയിച്ചതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്. രണ്ടാഴ്ച മുൻപ് ഉത്തർപ്രദേശിലെ തന്നെ ബാഗ്പതിലും ആശുപത്രിയിൽ നഴ്സിങ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിന് വാർഡ് ബോയിയെയും മെഡിക്കൽ വിദ്യാർത്ഥിയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 17 വയസ്സുള്ള പെൺ കുട്ടിയായിരുന്നു അന്ന് പീ ഡ ന ത്തി നി ര യാ യ ത്. മയങ്ങാനുള്ള മരുന്നുകൾ കുത്തിവെച്ച ശേഷമായിരുന്നു ഇവർ പെൺകുട്ടിയെ പീഡിപ്പിച്ചത്.
        

No comments