Breaking News

ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഒരുമിച്ച് നീങ്ങാന്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം...

ബംഗളുരു: കര്‍ണാടക ഉപ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഒരുമിച്ച് നീങ്ങാന്‍ ജെ. ഡി. എസ് കോണ്‍ഗ്രസ് നീക്കം. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഒരുമിച്ച് നീങ്ങുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്. ഡി കുമാര സ്വാമിയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവുവും വ്യക്തമാക്കി. കോണ്‍ഗ്രസ് - ജെ. ഡി. എസ് സഖ്യ സര്‍ക്കാരിന്റെ ന യ ങ്ങ ള്‍ ക്കു ള്ള അംഗീകാരമാണ് ഉപ തിരഞ്ഞെടുപ്പിലെ വിജയമെന്നും ഇരു നേതാക്കളും കൂട്ടിച്ചേര്‍ത്തു.

ഉപ തിരഞ്ഞെടുപ്പിനെ നേരിട്ടത് പോലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനേയും ഒരുമിച്ച് നേരിടും. ഒരുമിച്ച് ഇരുന്ന് തന്ത്രങ്ങള്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി കുമാര സ്വാമി കൂട്ടി ച്ചേര്‍ത്തു. കാര്‍ഷിക വായ്പകളുടെ ഇളവ് ചെയ്തതും. തെരുവ് കച്ചവടക്കാര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതുമുള്‍പ്പെടെയുള്ള നയങ്ങള്‍ ജനങ്ങള്‍ സ്വീകരിച്ചുവെന്നും കുമാരസ്വാമി പറഞ്ഞു. ബി. ജെ.പിയുടെ വിഭജന രാഷ്ട്രീയം ജനങ്ങള്‍ തള്ളി ക്കളഞ്ഞു. ഏകാധിപത്യ പ്രവണതകളെയും ജനങ്ങള്‍ തള്ളിയെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.

ജെ. ഡി. എസു മായി സഹകരിച്ച് നീങ്ങുമെന്ന് കോണ്‍ഗ്രസ് നേതാവ് ദിനേഷ് ഗുണ്ടു റാവുവും വ്യക്തമാക്കി. അധികാരക്കൊതി മൂത്ത ബി. ജെ. പി പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം മറന്നുവെന്നും റാവു കുറ്റപ്പെടുത്തി. ബി.ജെ.പി എല്ലാ മൂല്യങ്ങളും മറന്നു. ഇതാണ് ബി. ജെ. പിയുടെ തിരിച്ചടിക്ക് കാരണം. നാലിടത്ത് പരാജയപ്പെട്ട ബി. ജെ. പി ശിവമോഗയില്‍ ഭൂരിപക്ഷം കുത്തനെ കുറയുകയും ചെയ്തുവെന്നും റാവു കൂട്ടിച്ചേര്‍ത്തു.
       
         

No comments