Breaking News

ത്രിപുരയില്‍ ഇനി മേയ്ദിനം ഇല്ല! പൊതു അവധി വെട്ടിയൊതുക്കി ബി.ജെ.പി സര്‍ക്കാർ..

അഗര്‍ത്തല : അടുത്ത വര്‍ഷത്തെ പൊതു അവധി ദിവസങ്ങളുടെ പട്ടിക സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചപ്പോള്‍ മേയ് ഒന്നിലെ അവധി കാണാതായി. ത്രിപുരയിലെ ബി.ജെ.പി-ഐ. പി. എഫ്. ടി സഖ്യത്തിലുള്ള സര്‍ക്കാരാണ് പൊതു അവധി ദി ന ങ്ങ ളി ല്‍ നിന്നും മേയ് ദിനത്തെ വെട്ടിമാറ്റിയത്. മേയ് ഒന്നിനാണ് ലോക തൊഴിലാളി ദിനമായി ആഘോഷിക്കുന്നത്. ത്രിപുര സര്‍ക്കാരിന്റെ ഈ നടപടിയില്‍ പ്രതിപക്ഷ പാ ര്‍ട്ടി ക ള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇനി മുതല്‍ മേയ്ദിനം നിയന്ത്രിത അ വ ധി ക ളു ടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് അണ്ടര്‍ സെക്രട്ടറി എസ്. കെ. ദേബര്മ്മ വിജ്ഞാപനം പു റ പ്പെ ടു വി ച്ചി രി ക്കു ന്ന ത്.

ത്രിപുരയില്‍ 1978 മുതല്‍ മേയ് ഒന്ന് പൊതു അവധി ദിനമായിരുന്നു.

നൃപന്‍ ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ ആദ്യ ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതലായിരുന്നു ഇത്. എന്നാല്‍ നീണ്ട ഇടത് ഭ ര ണ ത്തി ന് അന്ത്യം കുറിച്ച്‌ കഴിഞ്ഞ നിയമസഭാ  തിരഞ്ഞെടുപ്പില്‍ ബി. ജെ. പി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ട് വന്നിരുന്നു. തൊഴിലാളി ദിനത്തിലെ പൊതു അവധി നി ര്‍ ത്ത ലാ ക്കി യ നടപടി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ മനോഭാവത്തെയാണ് വെളിപ്പെടുത്തുന്നതെന്ന് ത്രിപുര സി .പി .എം. 

No comments