Breaking News

പന്തളം രാജാവ് അയ്യപ്പന്റെ പിതൃസ്ഥാനീയനായി ശബരിമലയില്‍ അവകാശം സ്ഥാപിക്കുന്നത് കാണുമ്ബോള്‍ ചിരിയാണ് വരുന്നത്; എന്‍.എസ് മാധവൻ..

കോഴിക്കോട്: പന്തളം രാജാവ് അയ്യപ്പന്റെ പിതൃസ്ഥാനീയനായി ശ ബ രി മ ല യി ല്‍ അവകാശം സ്ഥാപിക്കുന്നത് കാണുമ്ബോള്‍ ചിരിയാണ് വരുന്നതെന്ന് സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍. ഇതേ കുടുംബമാണ് അയ്യപ്പനെ കൊലയ്ക്ക് കൊ ടു ക്കാ ന്‍ കാട്ടിലേക്ക് പുലിപ്പാല്‍ കൊണ്ടുവരാന്‍ അയച്ചതെന്നും എന്‍.എസ് മാധവന്‍ വിമര്‍ശിച്ചു. ട്വിറ്ററിലാണ് എന്‍.എസ് മാധവന്‍ ഇക്കാര്യം കുറിച്ചത്.

ശബരിമല വി ഷ യ ത്തി ല്‍ നേരത്തേയും രൂക്ഷ വിമര്‍ശനവുമായി എന്‍. എസ് മാധവന്‍ രംഗത്തെത്തിയിരുന്നു. വളരെ പഴക്കമുള്ളതെന്ന് പ റ യു ന്ന ശബരിമലയിലെ ആചാരങ്ങള്‍ക്ക് എത്രവര്‍ഷത്തെ പഴക്കമുണ്ടെന്നായിരുന്നു എന്‍.എസ് മാധവന്‍ ചോദിച്ചത്.

1972 ല്‍ മാത്രമാണ് നിയമം മൂലം ശ ബ രി മ ല യി ല്‍ പ്രവേശിക്കുന്നതില്‍ നിന്നും സ്ത്രീകളെ വിലക്കിയിട്ടുള്ളതെന്നും അതിനു മുമ്ബ് സ്ത്രീ ഭക്തര്‍ സുഗമമായി ശ ബ രി മ ല യി ല്‍ പോയ്‌ക്കൊണ്ടിരുന്നതാണെന്നും എന്‍ .എസ് മാധവന്‍ പറഞ്ഞിരുന്നു.

ചില പുരുഷ ഭക്തന്മാര്‍ക്കുണ്ടായ എതിര്‍പ്പില്‍ നിന്നായിരുന്നു ആ വിലക്ക്. കോടതി ചുമത്തിയ നി രോ ധ നം മാറ്റാന്‍ സുപ്രിം കോടതിക്ക് അവകാശം ഉണ്ടെന്നും ചില പ്രത്യേക കാര്യങ്ങളില്‍ ആചാരം ഒരു വിഷയമല്ലാതായി മാറിയിട്ടുണ്ടെന്നും സാഹിത്യകാരന്‍ എന്‍. എസ് മാധവന്‍ പറഞ്ഞു.

ഇപ്പോള്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളുടെയും അവസാന വാക്ക് ഒരു ബ്രാഹ്മണ കുടുംബമാണ്. ഇതു പോലെ തന്നെ ശ ബ രി മ ല  യു മാ യി ബന്ധപ്പെട്ട് മറ്റൊരു കുടുംബവും ഉണ്ടായിരുന്നു. താഴ്ന്ന ജാതിയില്‍പ്പെട്ട ഒരു ഈഴവ കുടുംബം. അയ്യപ്പനെ ആയോധന കല പഠിപ്പിച്ചത് ഈ കുടുംബക്കാര്‍ ആണെന്നാണ് പറയുന്നത്. ഈ കുടുംബത്തിനായിരുന്നു ശബരിമലയിലെ വെടിവഴിപാടിന്റെ കുത്തക. എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഈ അവകാശം ബലമായി പിടിച്ചുവാങ്ങി ലേല സമ്ബ്രദായത്തിലാക്കി. ശബരിമലയില്‍ ലിംഗപരമായ വിവേചനം മാത്രമല്ല, സവര്‍ണാധിപത്യമുണ്ടെന്നും സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍ പറഞ്ഞിരുന്നു.

No comments