Breaking News

'ഷുഹൈബ്‌ എന്ന പോരാളി' കൊല്‍ക്കത്ത ചലച്ചിത്ര മേളയിലേക്ക്‌. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകം ദേശീയ തലത്തില്‍ ചര്‍ച്ചയാകും

'ഷുഹൈബ്‌ എന്ന പോരാളി' കൊല്‍ക്കത്ത ചലച്ചിത്ര മേളയിലേക്ക്‌. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകം ദേശീയ തലത്തില്‍ ചര്‍ച്ചയാകും

ഇന്ത്യയിലെ ഏറ്റവും പ്രമുഖ ചലച്ചിത്ര മേളകളിലൊന്നായ കൊല്‍ക്കത്ത ചലച്ചിത്ര മേളയിലേക്ക്‌ കണ്ണൂര്‍ കൊലക്കളത്തിലെ രക്തസാക്ഷി ഷുഹൈബിനെക്കുറിച്ചുള്ള ഡോക്യുമെന്ററി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ് സെക്രട്ടറിയും മാധ്യമ പ്രവര്‍ത്തകനുമായിരുന്ന പി ടി ചാക്കോ സംവിധാനം ചെയ്ത 'ഷുഹൈബ് എന്ന പോരാളി' - എന്ന ഡോക്യുമെന്‍ററിയാണ് മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
രാജ്യത്ത്‌ ഏറ്റവുമധികം രാഷ്ട്രീയ കൊലപാതകം നടക്കുന്ന നാടാണ്‌ കണ്ണൂര്‍. ദീപികയില്‍ പത്രപ്രവര്‍ത്തകന്‍ ആയിരുന്ന കാലഘട്ടത്തില്‍ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ സംബന്ധിച്ച ആദ്യ ലേഖന പരമ്ബര എഴുതിയ മാധ്യമ പ്രവര്‍ത്തകനായിരുന്നു പി ടി ചാക്കോ.

No comments