Breaking News

പൊലീസിനെ ചിലര്‍ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു : മുഖ്യമന്ത്രി.

തിരുവനന്തപുരം: ചില ശക്തികള്‍  പൊലീസിനെ മതത്തിന്‍റെ അടിസ്ഥാനത്തില്‍ ഭി ന്നി പ്പി ക്കാ ന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രിമിനലുകളുടെ മുഖമായി എത്തുന്ന ചിലര്‍ കൃത്യനിര്‍വഹണം ന ട ത്തു ന്ന ഉദ്യോഗസ്ഥരെ വ്യക്തിപരമായി ആക്രമിക്കുകയാണ്. അതേ സമയം, ഒരു ഉദ്യോഗസ്ഥനെതിരായ ആക്രമണത്തെ പൊലീസ് സേനക്കെതിരായ ആക്രമണമായാണ് സര്‍ക്കാര്‍ കാണുന്നത്. വനിതാ പൊലീസ് ബെറ്റാലിയന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് തിരുവനന്തപുരത്ത് സം സാ രി ക്കു ക യാ യി  രു ന്നു മുഖ്യമന്ത്രി.

ക്രിമിനലുകളോട് വിട്ടു വീഴ്ച ചെയ്താല്‍ പൊലീസ് പൊലീസല്ലാതായി മാറും. ക്രിമിനലുകളെ തടസ്സപ്പെടുത്തുന്ന പൊലീസുകാരെ ചിലര്‍ വ്യക്തിഹത്യ ചെയ്യുകയാണ്. എന്നാല്‍ ഭരണഘടനാ മൂല്യങ്ങള്‍ സം ര ക്ഷി ക്കാ ന്‍ പൊലീസ് ബാധ്യസ്ഥരാണ്.

നിയമാനുസരണം പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാരിന്‍റെ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പു പ റ ഞ്ഞു. കേരളാ പൊലീസിന്‍റേത് മാനവികതയുടെ മുഖമായി മാറുകയാണ്. വികസന പദ്ധതികളില്‍ സര്‍ക്കാരിന് സ്ത്രീ പക്ഷ സമീപനമാണ് ഉള്ളത്.

പൊലീസ് സേനയില്‍ വനിതാ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാന്‍ ന ട പ ടി സ്വീകരിക്കും. ആദ്യ ഘട്ടത്തില്‍ 15 ശതമാനവും ഭാവിയില്‍ 25 ശതമാനവും വനിത പ്രാതിനിധ്യം സേനയില്‍ കൊ ണ്ടു വ രു മെ ന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

No comments