നിയമസഭയില്‍ ബി.ജെ.പിക്കൊപ്പം; പി.സി. ജോര്‍ജ്..
പൂഞ്ഞാര്‍ എം.എല്‍.എയും ജനപക്ഷം നേതാവുമായ പി.സി. ജോര്‍ജ് ബി.ജെ.പിയുമായി സഹകരിക്കുന്നു. നിയമസഭയില്‍ ബി.ജെ.പിയുമായി സഹകരിക്കാനാണ് തീരുമാനമെന്ന് ജോര്‍ജ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ബി.ജെ.പി പ്രതിനിധി ഒ.രാജഗോപാലിനൊപ്പം ഒറ്റ ബ്ലോക്കായി ഇരിക്കുന്നതിനെപ്പറ്റി ആലോചിക്കുമെന്നും പി.സി. ജോര്‍ജ് പറയുന്നു.
ശബരിമല വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇടതു സര്‍ക്കാരിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പിയുമായി പി.സി. ജോര്‍ജ് സഹകരിക്കാനുള്ള തീരുമാനത്തിലെത്തിയിരിക്കുന്നത്.
സ്ത്രീ പ്രവേശന വിധി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ബി.ജെ.പി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ നാമജപ പ്രതിഷേധങ്ങളിലും പി.സി ജോര്‍ജ് സജീവ സന്നിധ്യമായിരുന്നു.
കോടതി വിധിയുടെ ബലത്തില്‍ ശബരിമലയിലെത്തുന്ന സ്ത്രീകളെ തന്റെ നിയോജകമണ്ഡലത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നും ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നിയമസഭയില്‍ ബി.ജെ.പിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ശബരിമല വിഷയം പശ്ചാത്തലമാക്കി ബിജെപിയിലേക്ക് പി.സി.ജോര്‍ജ് അടുക്കുന്നു എന്ന പ്രചാരങ്ങള്‍ക്കിടയിലാണ് നിയമസഭയില്‍ ബിജെപിക്കൊപ്പം നില്‍ക്കാനുള്ള ജോര്‍ജിന്‍റെ തീരുമാനം.

No comments