കെ എം ഷാജിക്ക് ആശ്വാസം; നിയമസഭാംഗത്വം റദ്ദാക്കിയതിന് ഉപാധികളോടെ സ്റ്റേ..
നിയമസഭാഗത്വം റദ്ദാക്കിയതിന് ഉപാധികളോടെ സ്റ്റേ അനുവദിക്കാമെന്ന് കെ എം ഷാജി യോട് സുപ്രീം കോടതി. ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ചാണ് ഉപാധികളോടെ സ്റ്റേ അനുവദിക്കാമെന്ന് വ്യക്തമാക്കിയത്. നിയമസഭയില്‍ എത്താമെങ്കിലും വോട്ടെടുപ്പു കളില്‍ പങ്കെടുക്കാ നാവില്ലെന്നതാണ് ഉപാധികളിലൊന്ന്. സമ്പൂർണ സ്റ്റേ വേണമെന്ന ഷാജിയുടെ ആവശ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജനുവരിയിലാണ് ഇനി അപ്പീൽ പരിഗണിക്കുക. ഷാജി യുടെ അപ്പീലില്‍ തീരുമാനമെടുക്കുന്നത് വരെയാകും സ്റ്റേയുടെ കാലാവധി. എം എല്‍ എ എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ ഷാജിക്ക് ഉണ്ടാവില്ലെന്നും കോടതി വിശദമാക്കി.

No comments