Breaking News

മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് വെളളാപ്പളളി

ആ​ല​പ്പു​ഴ: ശ​ബ​രി​മ​ല​യി​ലെ യു​വ​തീ​പ്ര​വേ​ശ​ന വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച സ​മു​ദാ​യ സം​ഘ​ട​ന​ക​ളു​ടെ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് എ​സ്‌എ​ന്‍​ഡി​പി. എ​സ്‌എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

പി​ണ​റാ​യി വി​ജ​യ​ന​ല്ല യോ​ഗം വി​ളി​ച്ച​ത്. മ​റി​ച്ച്‌ മു​ഖ്യ​മ​ന്ത്രി​യാ​ണ് യോ​ഗം വി​ളി​ച്ച​തെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ പ​റ​ഞ്ഞു. എ​സ്‌എ​ന്‍​ഡി​പി​യു​ടെ നി​ല​പാ​ട് യോ​ഗ​ത്തി​ല്‍ അ​റി​യി​ക്കു​മെ​ന്നും മു​ന്‍ തീ​രു​മാ​ന​ത്തി​ല്‍ മാ​റ്റ​മി​ല്ലെ​ന്നും ന​ടേ​ശ​ന്‍ പ​റ​ഞ്ഞു. കോ​ര്‍ ക​മ്മി​റ്റി യോ​ഗ​ത്തി​നു​ശേ​ഷ​മാ​ണ് എ​സ്‌എ​ന്‍​ഡി​പി​യു​ടെ തീ​രു​മാ​നം.

No comments