Breaking News

സുരേന്ദ്രൻ രണ്ടും കൽപ്പിച്ച് തന്നെ.. മഞ്ചേശ്വരം കേസിൽ നിന്ന് പിന്മാറില്ല..

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസില്‍ നിന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പിന്മാറില്ല. തിരഞ്ഞെടുപ്പ് കേസ് സ്വയം പിന്‍വലിച്ച്‌ പോകാന്‍ കഴിയില്ല എന്നാണ് സുരേന്ദ്രന് ലഭിച്ച നിയമോപദേശം. 89 വോട്ടുകള്‍ക്ക് തന്നെ പരാജയപ്പെടുത്തിയ പിബി അബ്ദുല്‍ റസാക്കിനെതിരെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കെ ഇക്കഴിഞ്ഞ ഒക്ടോബര്‍ 20നാണ് അബ്ദുല്‍ റസാക്ക് മരിച്ചത്. ഇതോടെ കേസ് ഒഴിവാക്കി ഉപതെരഞ്ഞെടുപ്പിന് സുരേന്ദ്രന്‍ തയ്യാറാകുമോ എന്നതാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ ഉയര്‍ന്ന ചോദ്യം.

അബ്ദുല്‍ റസാക്ക് മരിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ മകന്‍ കേസില്‍ കക്ഷിചേരും. ഇരുപക്ഷവും കേസ് ഊര്‍ജിതമായി മുന്നോട്ട് കൊണ്ടുപോകുമെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

No comments