മുത്തലാക്ക് ഓര്‍ഡിനന്‍സ് വീണ്ടും ഇറക്കാന്‍ കേന്ദ്രസര്‍ക്കാക്കാർ
ന്യൂഡല്‍ഹി: മുത്തലാക്ക് ഓര്‍ഡിനന്‍സ് വീണ്ടും ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് വീണ്ടും ഓര്‍ഡിനന്‍സ് ഇറക്കുന്നത്.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ മുത്തലാഖ് ബില്‍ ലോക്സഭ പാസാക്കിയിരുന്നു. 11നെതിരെ 245 പേരുടെ പിന്തുണയോടെയാണ് ബില്‍ പാസാക്കിയത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് വോട്ടെടുപ്പ് ബഹിഷ്ക്കരിക്കുകയും ചെയ്തു. അണ്ണാ ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളും വോട്ടെടുപ്പ് ബഹിഷ്കരിച്ചു.
ഭുരിപക്ഷം ഇല്ലാത്ത രാജ്യസഭയില്‍ ബില്‍ പാസാക്കാനാവാതെ വന്നതോടെയാണ് വീണ്ടും ഓര്‍ഡിനന്‍സ് ഇറക്കുന്നത്. മൂന്ന് തലാക്കുകളും ഒറ്റത്തവണചൊല്ലി വിവാഹ മോചനം തേടുന്ന രീതിയാണ് മുത്തലാക്ക്. മുത്തലാക്ക് ചൊല്ലുന്ന പുരുഷന് മൂന്നുവര്‍ഷംവരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിരുന്നത്.

No comments