"അഖിലേഷേ ഞങ്ങളില്ലാത്ത സഖ്യം അപകടമാണേ...'മുന്നറിയിപ്പുമായി കോണ്‍ഗ്രസ്
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നേ സഖ്യപ്രഖ്യാപനത്തിന്റെ പടിവാതില്ക്കല് നില്ക്കുന്ന സമാജ്വാദി പാര്‍ട്ടിക്കും ബഹുജന്‍ സമാജ്വാദി പാര്‍ട്ടിക്കും മുന്നറിയിപ്പുമായി കോണ്‍ഗ്രസ്.
തങ്ങളില്ലാത്ത സഖ്യം അപകടകരമാണെന്ന് അഖിലേഷ് യാദവും മായവതിയും ഓര്‍ക്കുന്നത് നല്ലതാണെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്വി പറഞ്ഞു.
മുന്‍ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് തിരിച്ചടികള്‍ നേരിട്ടിട്ടുണ്ടാകാം. എന്നാല്‍ അത് എപ്പോഴും ആവര്‍ത്തിക്കും എന്ന് കരുതരുത്- സിംഗ്വി പറഞ്ഞു. കോണ്‍ഗ്രസിനെ ഒഴിവാക്കുന്നത് അപകടകരമാണെന്ന് പിന്നീടിവര്‍ തിരിച്ചറിയുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
നിലവിലെ പ്രശ്നങ്ങള്‍ക്കെല്ലാം വരുംകാലങ്ങളില്‍ പരിഹാരം കാണാനാകുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന് നിശ്ചിത സീറ്റുകള്‍ നല്‍കാമെന്ന് അറിയിച്ചിരുന്നതാണെന്നും പക്ഷേ, അവര്‍ അതിന് തയാറായിരുന്നില്ലെന്നും അഖിലേഷ് യാദവ് പ്രതികരിച്ചിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ വിഷയം തങ്ങള്‍ ചര്‍ച്ചയ്ക്കെടുക്കുന്നില്ലെന്നും ബിഎസ്പിയുമായുള്ള സഖ്യം മാത്രമാണ് ഇപ്പോള്‍ മുന്നിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കുയും ചെയ്തിരുന്നു

No comments