Breaking News

കണ്ണൂരില്‍ നിന്നും കൂടുത സര്‍വീസ്‌


കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ രാജ്യാന്തര സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഗോ എയര്‍. മസ്‌കത്ത്, അബുദാബി എന്നിവിടങ്ങളിലേക്ക് ഫെബ്രുവരി 1 മുതല്‍ സര്‍വീസ് നടത്താനാണ് തീരുമാനം. കൂടാതെ സിംഗപ്പൂര്‍, മലേഷ്യ, ബാങ്കോക്ക്, കൊളംബോ,മാലിദ്വീപ് എന്നിവിടങ്ങളിലേക്കും സര്‍വീസ് ആരംഭിക്കാനുളള തയ്യാറെടുപ്പിലാണ് കിയാല്‍ അധികൃതര്‍. ഈ മാസം 21ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടായേക്കും.
നിലവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ് കണ്ണൂരില്‍ നിന്നും രാജ്യാന്തര സര്‍വീസ് നടത്തുന്നത്. ഫെബ്രുവരി ഒന്നുമുതല്‍ സ്വകാര്യ വിമാന കമ്ബനിയായ ഗോ എയറും കണ്ണൂരില്‍ നിന്ന് ഗള്‍ഫ് സര്‍വീസ് ആരംഭിക്കും.
മസ്‌ക്കത്ത്,അബൂദാബി എന്നിവിടങ്ങളിലേക്കാണ് ആദ്യ ഘട്ട സര്‍വീസ്. കണ്ണൂരില്‍ നിന്നും രാത്രി എട്ടിന് പുറപ്പെട്ട് ഒമാന്‍ സമയം 10.15ന് വിമാനം മസ്‌കത്തിലെത്തും. പ്രാദേശിക സമയം 11.15ന് ഇവിടെ നിന്ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 4.15ന് കണ്ണൂരിലെത്തും. വൈകിട്ട് 3.30നാണ് അബുദാബി വിമാനം കണ്ണൂരില്‍ നിന്ന് പുറപ്പെടുക. അബൂദബിയില്‍ നിന്നുളള വിമാനം പുലര്‍ച്ചെ 3.30ന് കണ്ണൂരിലെത്തും.
വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങി ഒരുമാസം പിന്നിടുമ്ബോള്‍ 42667 യാത്രക്കാര്‍ കണ്ണൂര്‍ വഴി യാത്ര ചെയ്തു. ഉദ്ഘാടന ദിവസം മുതല്‍ ഡിസംബര്‍ എട്ട് വരെ 123 രാജ്യന്തര സര്‍വീസുകളും 163 ആഭ്യന്തര സര്‍വീസുകളുമാണ് കണ്ണൂരില്‍ നിന്ന് നടന്നത്.

No comments