ശബരിമലയിലെത്തിയ യുവതികളെ നൂലില്‍ക്കെട്ടി ഇറക്കിയതല്ലെന്ന് മുഖ്യമന്ത്രി
ശബരിമലയിലെത്തിയ യുവതികളെ നൂലില്‍ക്കെട്ടി ഇറക്കിയതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭക്തരുടെ വഴിയിലൂടെയാണ് അവര്‍ സന്നിധാനത്ത് എത്തിയത്. ശബരിമലയിലെത്തിയ യുവതികളെ ഭക്തര്‍ തടഞ്ഞില്ല. മറ്റുഭക്തര്‍ക്കൊപ്പം മല കയറിയാണ് അവര്‍ ദര്‍ശനം നടത്തിയതും പ്രാര്‍ത്ഥിച്ചതും. ഭക്തര്‍ അവര്‍ക്ക് തടസമുണ്ടാക്കിയല്ല. സൗകര്യം ചെയ്തു തന്നു എന്നാണ് അവര്‍ പറഞ്ഞത്. യുവതികളെത്തിയത് മഹാപരാധമായി ഭക്തര്‍ കണ്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മണിക്കൂറുകളോളം പ്രതിഷേധമുണ്ടായില്ല. പ്രതിഷേധം സംഘപരിവാര്‍ ആസൂത്രണം ചെയ്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ബിന്ദു, കനകദുര്‍ഗ എന്നീ യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയത്.
ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ നടന്ന ഹര്‍ത്താലില്‍ വ്യാപക അക്രമം നടന്നിരുന്നു.
കഴിഞ്ഞ ദിവസമാണ് ബിന്ദു, കനകദുര്‍ഗ എന്നീ യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയത്.
ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ നടന്ന ഹര്‍ത്താലില്‍ വ്യാപക അക്രമം നടന്നിരുന്നു.

No comments