Breaking News

ഹര്‍ത്താലിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അക്രമം ; റിപ്പോര്‍ട്ടിങ് ബഹിഷ്‌കരിക്കാന്‍ തീരുമാനം


തിരുവനന്തപുരം: ശബരിമല കർമ്മസമിതിയുടെ സംസ്ഥാന ഹര്‍ത്താലിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ വ്യാപക അക്രമം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും സംസ്ഥാനത്തിന്റെ മറ്റു പ്രദേശങ്ങളിലും മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ കൈയേറ്റമുണ്ടാവുകയും നിരവധി പേര്‍ക്കു പരിക്കേൽക്കുകയും ചെയ്‌തു .

തിരുവനന്തപുരത്ത് അക്രമികളില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നില്ലെന്ന് ആരോപിച്ച്‌ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമപ്രവര്‍ത്തകര്‍ പിന്‍മാറി. ശബരിമല കർമ്മസമിതിയുടെ സമരവുമായി ബന്ധപ്പെട്ട വാര്‍ത്തകളൊന്നും നല്‍കേണ്ടെന്നാണ് ഇനിയുള്ള തീരുമാനം.

മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം നടക്കുന്ന പശ്ചാത്തലത്തില്‍ ഹര്‍ത്താല്‍ അനുകൂലികളുടെ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിക്കാന്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആഹ്വാനം ചെയ്തു.

No comments