Breaking News

തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റുകളിലും യുഡിഎഫ് വിജയം നേടുമെന്ന് മുല്ലപ്പള്ളി


ഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റുകളിലും യുഡിഎഫ് വിജയം കരസ്ഥമാക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു . കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ കൊലപാതക കേസിലെ പ്രതികളോ മുതലാളിമാരോ കോമാളികളോ ഇല്ല. ഏറെക്കാലമായി ജനങ്ങള്‍ക്ക് അറിയാവുന്ന ജനകീയരായ നേതാക്കളാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളായി വരുന്നത് . അതിനാല്‍ ഇത്തവണ കോണ്‍ഗ്രസിന് വമ്ബിച്ച വിജയം ഉറപ്പാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു

വടകരയില്‍ കെ മുരളീധരന്റെയും വയനാട്ടില്‍ ടി സിദ്ദീഖിന്റെയും സ്ഥാനാര്‍ത്ഥിത്വത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് അംഗീകാരം നല്‍കും.

അതിന് ശേഷം ഇന്ന് രാത്രിയോടെ തന്നെ രണ്ട് സീറ്റിലേയും സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. രാഹുല്‍ ഗാന്ധി ദില്ലിയില്‍ ഇല്ലാത്തതിനാലാണ് പ്രഖ്യാപനം വൈകുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

No comments