Breaking News

സൂര്യതാപത്തെ ദുരന്തത്തിലുള്‍പ്പെടുത്തി


തിരുവനന്തപുരം: സൂര്യതാപവും ഇനി പ്രകൃതിദുരന്തമായി കണക്കാക്കും. സംസ്ഥാനത്ത് ഉഷ്‌ണ തരംഗമുണ്ടാകുമെന്നും ചൂട് കൂടുമെന്നുമുള്ള കാലാവസ്ഥാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണിത്. സൂര്യതാപത്തെയും പ്രകൃതിദുരന്തമായി കണക്കാക്കി അതിനിരയാകുന്നവര്‍ക്ക് സഹായം നല്‍കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് പുതിയ ഉത്തരവ്.

ഇതനുസരിച്ച്‌ സൂര്യതാപം, ഉഷ്‌ണതരംഗം, സൂര്യാഘാതം തുടങ്ങിയവയ്‌ക്കിരയായി മരണമടയുന്നവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപവരെ നഷ്‌ടപരിഹാരത്തിന് അര്‍ഹതയുണ്ടായിരിക്കും. കൂടാതെ കാഴ്‌ച നഷ്‌ടമായാല്‍ രണ്ടു ലക്ഷം രൂപ വരെയും പരിക്കേറ്റാല്‍ 12,500 രൂപയും സഹായം കിട്ടും.

മൃഗങ്ങള്‍ക്ക് നാശമുണ്ടായാല്‍ 30,000 രൂപ ലഭിക്കും. കുടിവെള്ളപ്രശ്നമുണ്ടായാല്‍ 25,000 രൂപയാണ് പരമാവധി സഹായം.

No comments