സി.പി.എമ്മിന് നേതൃദാരിദ്ര്യം: മുല്ലപ്പള്ളി
തിരുവനന്തപുരം: നേതൃദാരിദ്ര്യം അനുഭവിക്കുന്ന പാര്‍ട്ടിയായി സി.പി.എം മാറിയതിനാലാണ് കൊലക്കേസുകളില്‍ പ്രതിയായ വ്യക്തിയെ വടകരയിലും നവസമ്ബന്നന്‍ ഉള്‍പ്പെടെ അരഡസനോളം എം.എല്‍.എമാരെ വിവിധ മണ്ഡലങ്ങളിലും എല്‍.ഡി.എഫ് മത്സരിപ്പിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. എം.എല്‍.എമാരെ നിറുത്തിയപ്പോള്‍ ധാര്‍മ്മികതയെപ്പറ്റി വിമര്‍ശിച്ച കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ ആദര്‍ശം ഇപ്പോള്‍ എവിടെ പോയി? സഹസ്ര കോടീശ്വരന്‍മാരുമായിട്ടാണ് സി.പി.എമ്മിന്റെ കൂട്ടുകെട്ട്. സി.പി.എം അതിന്റെ ആദര്‍ശങ്ങളില്‍ നിന്ന് വ്യതിചലിച്ചു.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നില്ലെന്ന നിലപാടില്‍ മാറ്റമില്ല.
എന്നാല് വടകരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജയരാജനോട് മത്സരിക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ട്. ഉമ്മന്‍ചണ്ടി മത്സരിക്കണമെന്നാണ് ആഗ്രഹം.

No comments