കെ കെ രമയെ വടകര ലോക്‌സഭാ മണ്ഡലത്തിലെ പൊതു സ്ഥാനാര്‍ത്ഥിയാക്കണമെന്ന് മുസ്ലീം ലീഗ് നേതാവ്
വടകര: കെ കെ രമയെ വടകര ലോക്‌സഭാ മണ്ഡലത്തിലെ പൊതു സ്ഥാനാര്‍ത്ഥിയാക്കണമെന്ന് മുസ്ലീം ലീഗ് നേതാവ്. വടകരയില്‍ ഇരയും വേട്ടക്കാരനും തമ്മിള്ള പോര്‍ക്കളത്തിന് അവസരം ഒരുക്കണമെന്ന് എംഎല്‍എ കെ എം ഷാജി പറഞ്ഞു. വാള്‍ത്തലയേക്കാള്‍ ശക്തമാണ് വോട്ട്. കോണ്‍ഗ്രസ് അനുകൂല തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുസ്ലീം ലീഗ് നേതാവ് കൂട്ടിച്ചേര്‍ത്തു.
സിപിഐഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജനാണ് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ആര്‍എംപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ കെ രമ ജയരാജനെതിരെ മത്സരിക്കുമെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.
കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കുമെന്ന് സൂചനകളുണ്ടായിരുന്നു. സ്ഥാനാര്‍ത്ഥിത്വം പലവട്ടം നിഷേധിച്ചെങ്കിലും മുല്ലപ്പള്ളി മത്സരരംഗത്തിറങ്ങിയാല്‍ കെ കെ രമയെ പിന്‍വലിക്കുമെന്ന നിലപാടിലാണ് ആര്‍എംപിഐ നേതൃത്വം.

No comments