പെരിയ ഇരട്ടകൊലപാതകം ; പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഒന്നാം പ്രതി പീതാംബരന്‍, രണ്ടാം പ്രതി സജി ജോര്‍ജ് എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത് . ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് പ്രതികളെ ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത് . കേസിലെ മറ്റ് പ്രതികള്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ കഴിയുകയാണ്.
അതേസമയം കൊലപാതക്കേസിലെ അന്വേഷണ സംഘത്തില്‍ നിന്ന് ഉദ്യോഗസ്ഥരെ മാറ്റി. ക്രൈംബ്രാഞ്ച് എസ്പി വി എം മുഹമ്മദ് റഫീഖിനെ ഉള്‍പ്പെടെ നാല് പേരെയാണ് മാറ്റിയത്.
അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ് അന്വേഷണ സംഘത്തിലെ കൂട്ട അഴിച്ചുപണി നടത്തിയത് .
അന്വേഷണ സംഘത്തെ മാറ്റിയത് രാഷ്ട്രീയ പ്രേരിതമായാണെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു . ഇതിനിടെ കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത്‍ലാലിന്‍റെയും വീടുകള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. ഈ മാസം 12-നാണ് രാഹുല്‍ ഇരുവരുടെയും വീടുകളിലെത്തുക. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം പറഞ്ഞത്.

No comments